തിരുവനന്തപുരം ഫിലിം ഫെസ്റ്റ്: ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 19-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. നവംബർ 14 വരെ www.iffk.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്താം. അപേക്ഷകൾ സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അക്കാദമി ഡെലിഗേറ്റായി അംഗീകരിച്ച് ഇ-മെയിൽ സന്ദേശം കിട്ടിയതിന് ശേഷം മാത്രമേ ഫീ അടച്ച് ഡെലിഗേറ്റാകാൻ കഴിയൂ
 | 
തിരുവനന്തപുരം ഫിലിം ഫെസ്റ്റ്: ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ


തിരുവനന്തപുരം:
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 19-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. നവംബർ 14 വരെ www.iffk.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷൻ നടത്താം. അപേക്ഷകൾ സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അക്കാദമി ഡെലിഗേറ്റായി അംഗീകരിച്ച് ഇ-മെയിൽ സന്ദേശം കിട്ടിയതിന് ശേഷം മാത്രമേ ഫീ അടച്ച് ഡെലിഗേറ്റാകാൻ കഴിയൂ. ഡെലിഗേറ്റ് ഫീ ഓൺലൈനായും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെയും ശാഖകൾ വഴി അടയ്ക്കാം. 500 രൂപയാണ് അടയ്‌ക്കേണ്ടത്. പാസുകൾ ഡിസംബർ എട്ട് മുതൽ 13 വരെ ടാഗോർ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലിൽ നിന്ന് ലഭിക്കും. ഡിസംബർ 12 മുതൽ 19 വരെയാണ് ചലച്ചിത്രോത്സവം.