‘ജോൺ ഹൊനായ്‌’ റിസബാവ വീണ്ടും വരുന്നു

ജോൺഹൊനായ് എന്ന വില്ലനെ ആർക്കും അത്രപ്പെട്ടന്ന് മറക്കാനാകില്ല. 1990 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ഇൻ ഹരിഹർ നഗറിൽ റിസബാവ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ജോൺഹൊനായ്. സിദ്ധിക്ക് ലാൽ കൂട്ടുക്കെട്ടിൽ പിറന്ന വൻ വിജയമായിരുന്ന ചിത്രത്തിലെ കഥാപാത്രങ്ങൾ വീണ്ടും ഒന്നിക്കുന്നു. ജോൺഹൊനായ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ റിസബാവയാണ് ടൈറ്റിൽ റോളിലെത്തുന്നത്.
 | 
‘ജോൺ ഹൊനായ്‌’ റിസബാവ വീണ്ടും വരുന്നു

 

കൊച്ചി: ജോൺഹൊനായ്‌ എന്ന വില്ലനെ ആർക്കും അത്രപ്പെട്ടന്ന് മറക്കാനാകില്ല. 1990 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ഇൻ ഹരിഹർ നഗറിൽ റിസബാവ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ജോൺഹൊനായ്‌. സിദ്ധിക്ക് ലാൽ കൂട്ടുക്കെട്ടിൽ പിറന്ന വൻ വിജയമായിരുന്ന ചിത്രത്തിലെ കഥാപാത്രങ്ങൾ വീണ്ടും ഒന്നിക്കുന്നു. ജോൺഹൊനായ്‌ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ റിസബാവയാണ് ടൈറ്റിൽ റോളിലെത്തുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നവാഗതനായ ടി.എ.തൗഫീക്കാണ് സംവിധാനം ചെയ്യുന്നത്. മുകേഷ്, സിദ്ധിക്ക്, ജഗദീഷ്, അശോകൻ എന്നിവർ ചിത്രത്തിൽ പുതിയ വേഷങ്ങളിലെത്തുന്നു. നാടോടിക്കാറ്റിലെ ഗഫൂർക്കാ എന്ന കഥാപാത്രമായി മാമുക്കോയയും ചിത്രത്തിലുണ്ടാകും.

കൊച്ചി, ദുബായ് എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. അർജുൻ, മാളവിക മേനോൻ, കലാഭവൻ നവാസ്, മറിമായം ഫെയിം ശ്രീകുമാർ, കോട്ടയം നസീർ, ഷാജു, ദിനേശ് പണിക്കർ, അരുൺ സിദ്ധാർത്ഥ്, ഹാരിസ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

എൽഷദായ് ക്രിയേഷൻസിന്റെ ബാനറിൽ മധു തില്ലങ്കേരിയാണ് ചിത്രം നിർമ്മിക്കുന്നത്.