ഏയ്ഞ്ചൽസിൽ ഇന്ദ്രജിത്തിന്റെ ഗാനം

മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രജിത്ത് സുകുമാരൻ വീണ്ടും ഗായകനാവുന്നു. നവാഗതനായ ജീൻ മാർക്കോസ് സംവിധാനം ചെയ്യുന്ന ഏയ്ഞ്ചൽസ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇന്ദ്രജിത്ത് വീണ്ടും ഗാനം ആലപിക്കുന്നത്.
 | 

ഏയ്ഞ്ചൽസിൽ ഇന്ദ്രജിത്തിന്റെ ഗാനം
മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രജിത്ത് സുകുമാരൻ വീണ്ടും ഗായകനാവുന്നു. നവാഗതനായ ജീൻ മാർക്കോസ് സംവിധാനം ചെയ്യുന്ന ഏയ്ഞ്ചൽസ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇന്ദ്രജിത്ത് വീണ്ടും ഗാനം ആലപിക്കുന്നത്. ചിത്രത്തിലെ ഈ മിഴി ഇമകൾ അടയുവതോ ഇനിയുണരാൻ എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ദ്രജിത്ത് പാടുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ജെയിക്‌സ് ബിജോയ് ഈണം പകർന്നിരിക്കുന്നു. നേരത്തെ മുല്ലവള്ളിയും തേൻമാവും, ചേകവർ, ഹാപ്പി ഹസ്ബന്റ്‌സ്, നായകൻ, അരികിൽ ഒരാൾ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ഇന്ദ്രജിത്ത് ഗാനം ആലപിച്ചിട്ടുണ്ട്.

ഇന്ദ്രജിത്ത് സുകുമാരനും ആശാ ശരത്തും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഏയ്ഞ്ചൽസ്. ചിത്രത്തിൽ ഇന്ദ്രജിത്ത് പോലീസ് ഓഫീസറായും ആശാ ശരത്ത് ചാനൽ റിപ്പോർട്ടറായും എത്തുന്നു. ഇന്ദ്രജിത്തിനേയും ആശാ ശരത്തിനേയും കൂടാതെ ജോയ് മാത്യു, ബൈജു, പ്രേം പ്രകാശ്, വിജയകുമാർ, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, പാർവ്വതി മേനോൻ, ദിനേഷ് പണിക്കർ, അനീഷ് ജി മേനോൻ, ബേബി അന്നി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജീൻ മാർക്കോസും ടോണി ടോമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ക്ലൗണ്ട് 4 സിനിമാസിന്റെ ബാനറിൽ ലിനു ഐസക്ക്, ഹിഷാം ബഷീർ, സാജു ആസാദ്, മായ കർത്ത എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടൻ പുറത്തിറങ്ങും.