ഇതിഹാസയിലെ ‘ലോക്കാക്കിക്കോ’

നവാഗനതനായ ബിനു എസ് സംവിധാനം ചെയ്യുന്ന ഇതിഹാസയിലെ മൂന്നാമത്തെ ഗാനം ലോക്കാക്കിക്കോ മോനേ പുറത്തിറങ്ങി. റിയാലിറ്റി ഷോ താരമായിരുന്ന സന്നിദാനന്ദനും സംഗീതസംവിധായകൻ ദീപക് ദേവും ലോൺലി ഡോഗിയും ചേർന്നാണ് ലോക്കാക്കിക്കോ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.
 | 

നവാഗനതനായ ബിനു എസ് സംവിധാനം ചെയ്യുന്ന ഇതിഹാസയിലെ മൂന്നാമത്തെ ഗാനം ലോക്കാക്കിക്കോ മോനേ പുറത്തിറങ്ങി. റിയാലിറ്റി ഷോ താരമായിരുന്ന സന്നിദാനന്ദനും സംഗീതസംവിധായകൻ ദീപക് ദേവും ലോൺലി ഡോഗിയും ചേർന്നാണ് ലോക്കാക്കിക്കോ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതസംവിധായകൻ ദീപക്‌ദേവ് പാട്ടിന്റെ വിവരങ്ങൾ തന്റെ എഫ്ബി പേജിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

അനുശ്രീ, ഷൈൻ ടോം ചാക്കോ, പി ശ്രീകുമാർ, ബാലു വർഗീസ്, ജോയി മാത്യു, സുനിൽ സുഗത, സ്വപ്ന, ദിവ്യ പ്രഭ, പ്രദീപ് കോട്ടയം, നോബി, ബിനു അടിമാലി, അരുൺ സോൾ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. നവാഗതനായ ബിനും എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യറാക്കിയിരിക്കുന്നത് അനീഷ് ലീയും അശോകും ചേർന്നാണ്. ആർക് മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിർമ്മിക്കുന്നത്.