അവര്‍ക്കൊപ്പമിരിക്കാന്‍ എന്ത് യോഗ്യത? പ്രിയ വാര്യര്‍ക്കെതിരെ കന്നഡ നടന്റെ പോസ്റ്റ്

പ്രമുഖര് പങ്കെടുത്ത ചടങ്ങില് അതിഥിയായിരുന്ന പ്രിയ വാര്യരെ അധിക്ഷേപിച്ച് കന്നഡ നടന് ജഗ്ഗേഷ്.
 | 
അവര്‍ക്കൊപ്പമിരിക്കാന്‍ എന്ത് യോഗ്യത? പ്രിയ വാര്യര്‍ക്കെതിരെ കന്നഡ നടന്റെ പോസ്റ്റ്

ബംഗളൂരു: പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ അതിഥിയായിരുന്ന പ്രിയ വാര്യരെ അധിക്ഷേപിച്ച് കന്നഡ നടന്‍ ജഗ്ഗേഷ്. കലാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ അവര്‍ക്കൊപ്പം ഇരിക്കാന്‍ നടിക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ ജഗ്ഗേഷ് ചോദിക്കുന്നു. ബംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് പ്രിയ അതിഥിയായി പങ്കെടുത്തത്.

പ്രിയ എഴുത്തുകാരിയോ സാമൂഹികപ്രവര്‍ത്തകയോ അല്ല, നൂറിലധികം സിനിമകളില്‍ അഭിനയിച്ച മഹാനടിയല്ല, അനാഥരെ പരിചരിച്ച മദര്‍ തെരേസയല്ല, വെറും കണ്ണിറുക്കലിലൂടെ ശ്രദ്ധ നേടിയത് മാത്രമാണ് അവരുടെ യോഗ്യത. അവരെയാണ് നൂറോളം സിനിമകള്‍ ചെയ്ത സായി പ്രകാശിനും നിര്‍മലാനന്ദ സ്വാമിക്കും ഒപ്പം ഇരുത്തിയിരിക്കുന്നതെന്ന് ജഗ്ഗേഷ് പറയുന്നു.

കണ്ണിറുക്കുന്ന പെണ്‍കുട്ടിയെ മാതൃകയാക്കുന്നതിലൂടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നതെന്നാണ് നടന്റെ സംശയം.

ಇಂದು ಬಲವಂತಕ್ಕೆ ಗೌರವಿಸಿ ಕಾರ್ಯಕ್ರಮಕ್ಕೆ ಹೋಗಿ ಮೌನಕ್ಕೆ ಶರಣಾಗಿ ಮೂಕವಿಸ್ಮಿತನಾದೆ .!ರಾಜ್ಯ ರಾಷ್ಟ್ರಕ್ಕೆ ಯಾವ ಕೊಡುಗೆ…

Posted by ಜಗ್ಗೇಶ್ ಶಿವಲಿಂಗಪ್ಪ on Saturday, November 9, 2019