പുതിയ മെലഡിയുമായി ഔസേപ്പച്ചൻ

മലയാളികൾക്ക് ഒരുപിടി മനോഹരമായ ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. ഔസേപ്പച്ചന്റെ മനോഹരമായ മെലഡിയുമായി എത്തിയിരിക്കുകയാണ് ജലം. പകൽപാതിചാരി എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഡോ. മധുവാസുദേവിന്റെ വരികൾ പാടിയിരിക്കുന്നത് ബിന്നി കൃഷ്ണകുമാറാണ്.
 | 

കോട്ടയം താഴത്തങ്ങാടി പാലത്തിന്റെ ചുവട്ടിൽ പിഞ്ചുകുഞ്ഞുങ്ങളുമായി കഴിയുന്ന കുടുംബത്തിന്റെ ദുരിത ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതെ പാലത്തിന് കീഴിൽ അഭയം തേടിയിരിക്കുകയാണ് ജോമോനും ഉഷയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം. സ്വന്തമായി ഇവർക്ക് ഭൂമിയില്ല. ഏതു നിമിഷവും നിലംപൊത്താവുന്ന കൂരയിൽ ആശങ്കയോടെ ഓരോ നിമിഷവും തള്ളിനീക്കുകയാണ്. ഇവരുടെ കഥയാണ് പദ്മകുമാർ ജലത്തിലൂടെ പറയുന്നത്.

ലൈഫ് ‘ൻ’ ഫ്രെയിമിന്റെ ബാനറിൽ ടി.ഡി ആൻഡ്രൂസ്, എം.പദ്മകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. പ്രിയങ്ക, ജെയിൻ, പ്രകാശ് ബാരെ, രശ്മി ബോബൻ, പി.ബാലചന്ദ്രൻ നായർ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സുരേഷ് ബാബുവാണ്.