ജയറാമിന്റേയും നയൻതാരയുടെയും വീടുകൾക്ക് ജപ്തി നോട്ടീസ്

നികുതി അടയ്ക്കാത്തതിന്റെ പേരിൽ നയൻതാരയുടെയും ജയറാമിന്റെയും വീടുകൾ ജപ്തി ചെയ്യാൻ ഊട്ടി നഗരസഭ തീരുമാനിച്ചതായി റിപ്പോർട്ട്. ഊട്ടിയിലെ ലവ് ഡേൽ റോഡിൽ സ്ഥിതി ചെയ്യുന്ന റോയൽ കാസിൽ അപാർട്ട്മെന്റിലെ 122 വീടുകളാണു സ്വത്തുനികുതി നൽകാനുള്ളതെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. നികുതി അടക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ 22 അപാർട്ട്മെന്റുകൾക്കു നഗരസഭ ജപ്തി നോട്ടീസ് അയച്ചതായും റിപ്പോർട്ടുണ്ട്.
 | 

ജയറാമിന്റേയും നയൻതാരയുടെയും വീടുകൾക്ക് ജപ്തി നോട്ടീസ്
കോയമ്പത്തൂർ: നികുതി അടയ്ക്കാത്തതിന്റെ പേരിൽ നയൻതാരയുടെയും ജയറാമിന്റെയും വീടുകൾ ജപ്തി ചെയ്യാൻ ഊട്ടി നഗരസഭ തീരുമാനിച്ചതായി റിപ്പോർട്ട്. ഊട്ടിയിലെ ലവ് ഡേൽ റോഡിൽ സ്ഥിതി ചെയ്യുന്ന റോയൽ കാസിൽ അപാർട്ട്‌മെന്റിലെ 122 വീടുകളാണു സ്വത്തുനികുതി നൽകാനുള്ളതെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. നികുതി അടക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ 22 അപാർട്ട്‌മെന്റുകൾക്കു നഗരസഭ ജപ്തി നോട്ടീസ് അയച്ചതായും റിപ്പോർട്ടുണ്ട്.

ഇതിൽ സിനിമാതാരങ്ങളായ ജയറാമും നയൻതാരയും ഉൾപ്പെടും. പലതവണ അറിയിപ്പു നൽകിയെങ്കിലും നടപടി ഇല്ലാതെ വന്നതോടെയാണ് നോട്ടീസ് അയച്ചതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. കേരളത്തിലെ സിനിമാക്കാർ അടക്കമുള്ള പ്രമുഖരെ ലക്ഷ്യമിട്ട് നടി ഷീലയുടെ മേൽനോട്ടത്തിലുള്ള കൺസ്ട്രക്ഷൻ കമ്പനിയാണു റോയൽ കാസിൽ അപാർട്ട്‌മെന്റ് സ്ഥാപിച്ചത്. കേരളത്തിലെ പല ഉന്നത ഉദ്യോഗസ്ഥർക്കും ഇവിടെ അപാർട്ട്‌മെന്റുണ്ടെന്നും അവരും സ്വത്തുനികുതി അടയ്ക്കാൻ വിമുഖത കാണിക്കുകയാണെന്നും സൂചനയുണ്ട്.