സിബി മലയിൽ ചിത്രത്തിൽ ജയസൂര്യ

പ്രശസ്ത സംവിധായകൻ സിബി മലയിന്റെ അടുത്ത ചിത്രത്തിൽ ജയസൂര്യ നായകനാകുമെന്ന് സൂചന. ടി.എ റസാഖ് തിരക്കഥ എഴുത്തുന്ന സിനിമയുടെ ചിത്രീകരണം ഡിസംബറിൽ തുടങ്ങും. നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയിലും റസാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
 | 
സിബി മലയിൽ ചിത്രത്തിൽ ജയസൂര്യ

 

കൊച്ചി: പ്രശസ്ത സംവിധായകൻ സിബി മലയിന്റെ അടുത്ത ചിത്രത്തിൽ ജയസൂര്യ നായകനാകുമെന്ന് സൂചന. ടി.എ റസാഖ് തിരക്കഥ എഴുത്തുന്ന സിനിമയുടെ ചിത്രീകരണം ഡിസംബറിൽ തുടങ്ങും. നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയിലും റസാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2009-ൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവനായിരുന്നു ഇരുവരും ഒന്നിച്ച ഒടുവിലത്തെ ചിത്രം.

ജയറാമും പ്രിയാമണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഞങ്ങളുടെ വീട്ടിലെ അതിഥികളായിരുന്നു സിബി മലയിലിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജയസൂര്യയെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ആമയും മുയലും പ്രദർശനത്തിനൊരുങ്ങുകയാണ്.