‘ഡി ഫോർ ഡാൻസ്’അവതാരക ജുവെൽ മമ്മൂട്ടിയുടെ നായികയാകുന്നു

മഴവില്ല് മനോരമയിലെ 'ഡി ഫോർ ഡാൻസ്' എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷർകർക്ക് സുപരിചിതയായ ജുവെൽ മേരി വെളളിത്തിരയിലേക്ക് ചുവടുവെയ്ക്കുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയയാണ് ജുവെൽ സിനിമാ ലോകത്തേക്ക് എത്തുന്നത്. സലിം അഹമ്മദ് സംവിധാനം ചെയുന്ന പത്തേമാരിയാണ് ചിത്രം.
 | 

‘ഡി ഫോർ ഡാൻസ്’അവതാരക ജുവെൽ മമ്മൂട്ടിയുടെ നായികയാകുന്നു

കൊച്ചി: മഴവില്ല് മനോരമയിലെ ‘ഡി ഫോർ ഡാൻസ്’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ജുവെൽ മേരി വെളളിത്തിരയിലേക്ക് ചുവടുവെയ്ക്കുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയയാണ് ജുവെൽ സിനിമാ ലോകത്തേക്ക് എത്തുന്നത്. സലിം അഹമ്മദ് സംവിധാനം ചെയുന്ന പത്തേമാരിയാണ് ചിത്രം. നാരായണൻ എന്നാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിയുടെ ഭാര്യ നളിനിയുടെ വേഷമാണ് ജുവെലിന്റെത്. അടുത്തമാസത്തോടെ പത്തേമാരിയുടെ ചിത്രീകരണം തുടങ്ങുമെന്നാണറിയുന്നത്.

കുഞ്ഞനന്തന്റെ കടയാണ് മമ്മൂട്ടി സലിം അഹമ്മദ് കൂട്ടുക്കെട്ടിൽ ഒടുവിലിറങ്ങിയ ചിത്രം. ശീനിവാസൻ, സിദ്ദിഖ്, സലീം കുമാർ, യവനിക ഗോപാലകൃഷ്ണൻ, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു.