ഏഞ്ചൽസിനെ പരിഹസിച്ച ആരാധകന് ജോയി മാത്യൂവിന്റെ മറുപടി; പിന്നാലെ മോഹൻലാൽ ആരാധകരുടെ പൊങ്കാല

പുതിയ ചിത്രമായ ഏഞ്ചൽസിനെ പരിഹസിച്ച് കമന്റിട്ട ആരാധകന് നടൻ ജോയ് മാത്യൂ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഏഞ്ചൽസ് ഒരു ലോജിക് പോലുമില്ലാത്ത സിനിമയാണെന്ന് പറഞ്ഞ ആരാധകനോട് ജോയ് മാത്യൂ പറഞ്ഞതിങ്ങനെ
 | 

ഏഞ്ചൽസിനെ പരിഹസിച്ച ആരാധകന് ജോയി മാത്യൂവിന്റെ മറുപടി; പിന്നാലെ മോഹൻലാൽ ആരാധകരുടെ പൊങ്കാല
കൊച്ചി:
പുതിയ ചിത്രമായ ഏഞ്ചൽസിനെ പരിഹസിച്ച് കമന്റിട്ട ആരാധകന് നടൻ ജോയ് മാത്യൂ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഏഞ്ചൽസ് ഒരു ലോജിക് പോലുമില്ലാത്ത സിനിമയാണെന്ന് പറഞ്ഞ ആരാധകനോട് ജോയ് മാത്യൂ പറഞ്ഞതിങ്ങനെ; ‘നിനക്കൊക്കെ പെരുച്ചാഴി മതിയല്ലേ…’ പെരുച്ചാഴിയെ പറഞ്ഞപ്പം പിന്നെ മോഹൻലാൽ ആരാധകർക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവർ കൂട്ടത്തോടെ ജോയ് മാത്യൂവിന്റെ ഫേസ്ബുക്ക് പേജിലേക്ക് പൊങ്കാലയുമായെത്തി.

‘പെരുച്ചാഴി പോയിട്ട് ഒരു ചുണ്ടെലി എങ്കിലും ആകാൻ നോക്ക്’, ‘രാജാധിരാജയിലും ശൃംഗാരവേലനിലും അഭിനയിച്ച ആളാണ്’, ‘പെരുച്ചാഴിയെ കുറ്റംപറയുന്നത്, നിങ്ങളെ സഹിക്കുന്നതിലും നല്ലത് പെരുച്ചാഴിയാണ്’ ഇങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ ചിലർ ജോയി മാത്യൂവിന്റെ കമന്റിനെ പിന്തുണച്ചും എത്തുന്നുണ്ട്.

‘ഏഞ്ചൽസ് ലോജിക്കില്ലാത്ത സിനിമയാണ്, മൂന്നാമത്തെ സ്ത്രീയെ പറ്റി ക്ലൈമാക്‌സിൽ ഒന്നും പറയുന്നില്ല. പിന്നെ ആരാണ് കൊലപാതകി എന്ന് ഇന്ദ്രിജിത്തിന് ഫോട്ടോ കണ്ടപ്പോഴേ അറിയാം, ടിവി ഷോ നടത്തിയത് രണ്ടര മണിക്കൂർ തികയ്ക്കാൻ വേണ്ടി’ അബിൻ തോമസ് എന്നയാൾ ഇട്ട ഈ കമന്റാണ് ജോയി മാത്യൂവിനെ ചൊടിപ്പിച്ചത്.

ഇന്ദ്രജിത്തും ആശാ ശരത്തും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണ് ഏയ്ഞ്ചൽ. ബൈജു, പ്രേം പ്രകാശ്, വിജയകുമാർ, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, പാർവ്വതി മേനോൻ, ദിനേഷ് പണിക്കർ, അനീഷ് ജി മേനോൻ, ബേബി അന്നി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജീൻ മാർക്കോസും ടോണി ടോമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ക്ലൗണ്ട് 4 സിനിമാസിന്റെ ബാനറിൽ ലിനു ഐസക്ക്, ഹിഷാം ബഷീർ, സാജു ആസാദ്, മായ കർത്ത എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.