ഹരത്തിലെ ഗാനം കാനൽ കാറ്റേ

ഹരത്തിലെ മനോഹര പ്രണയഗാനം കാനൽ കാറ്റേ പുറത്തിറങ്ങി. ചിത്രത്തിലെ നായകനായ ഫഹദ് ഫാസിലിന്റേയും നായിക രാധിക ആംപ്തേയുടേയും പ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം. മലയാളത്തിലെ പല ബാൻഡിലേയും അംഗങ്ങൾ ചിത്രങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ടെങ്കിലും ഒരു ബാൻഡ് ഒരു ചിത്രത്തിന് സംഗീതം പകരുന്നത് മലയാളത്തിൽ പുതിയ അനുഭവമാണ്.
 | 

ഹരത്തിലെ മനോഹര പ്രണയഗാനം കാനൽ കാറ്റേ പുറത്തിറങ്ങി. ചിത്രത്തിലെ നായകനായ ഫഹദ് ഫാസിലിന്റേയും നായിക രാധിക ആംപ്‌തേയുടേയും പ്രണയമാണ് ഗാനത്തിന്റെ ഇതിവൃത്തം. മലയാളത്തിലെ പല ബാൻഡിലേയും അംഗങ്ങൾ ചിത്രങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ടെങ്കിലും ഒരു ബാൻഡ് ഒരു ചിത്രത്തിന് സംഗീതം പകരുന്നത് മലയാളത്തിൽ പുതിയ അനുഭവമാണ്.

2001ൽ പുറത്തിറങ്ങിയ ഡയറി ഓഫ് എ ഹൗസ് വൈഫ് എന്ന ഡോക്യുമെന്ററിയിലൂടെ ബെസ്റ്റ് നോൺ ഫീച്ചർ ഫിലിം സംവിധായകനുള്ള ദേശീയ പുരസ്‌കാരവും, ശ്യാമപ്രസാദ് ചിത്രമായ ഒരേ കടലിന്റെ ചിത്രസംയോജനത്തിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും ലഭിച്ച വിനോദ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹരം.

വിനോദ് സുകുമാരൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. കമിതാക്കളായ ബാലുവും ഇഷയും തമ്മിലുള്ള വിവാഹവും അതിനു ശേഷം അവരുടെ ജീവിതത്തിലുണ്ടാകുന്ന പൊരുത്തക്കേടുകളുമാണ് ചിത്രം പ്രമേയമാക്കുന്നത്. ബാലുവായി ഫഹദ് ഫാസിലും ഇഷയായി ബോളിവുഡ് നടി രാധികാ ആപ്‌തേയുമെത്തുന്നു. ഫഹദ് ഫാസിലിനെയും രാധിക ആപ്‌തേയേയും കൂടാതെ  രാജശ്രീ ദേശ്പാണ്ഡേ, സാഗരിക, മധുപാൽ എന്നിവരും, മറിമായം എന്ന ടിവി പരിപാടിയിലൂടെ പ്രശസ്തനായ മറിമായം ശ്രീകുമാറുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.  പി സുകുമാർ, സജി സാമുവൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.