കളിപ്പാട്ടക്കാരൻ കൊറിയൻ ചലച്ചിത്രമേളയിലേക്ക്

മലയാള ചലച്ചിത്രം കളിപ്പാട്ടക്കാരൻ കൊറിയൻ എക്സ്പ്പാറ്റ് ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുറഞ്ഞ ചെലവിൽ നിർമിച്ച ചിത്രത്തിന്റെ പ്രദർശനങ്ങൾ കേരളത്തിലെ ഫിലിം സൊസൈറ്റികൾ വഴിയാണ് നടത്തികൊണ്ടിരിക്കുന്നത്. സേബ എന്ന ചെറുപ്പക്കാരന്റെ അതിജീവനത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയിൽ സേബയായി അഭിനയിച്ചിരിക്കുത് നോയൽ റാഫേൽ എന്ന പുതുമുഖ നടനാണ്.
 | 

കളിപ്പാട്ടക്കാരൻ കൊറിയൻ ചലച്ചിത്രമേളയിലേക്ക്
കൊച്ചി: മലയാള ചലച്ചിത്രം കളിപ്പാട്ടക്കാരൻ കൊറിയൻ എക്‌സ്പ്പാറ്റ് ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുറഞ്ഞ ചെലവിൽ നിർമിച്ച ചിത്രത്തിന്റെ പ്രദർശനങ്ങൾ കേരളത്തിലെ ഫിലിം സൊസൈറ്റികൾ വഴിയാണ് നടത്തികൊണ്ടിരിക്കുന്നത്. സേബ എന്ന ചെറുപ്പക്കാരന്റെ അതിജീവനത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയിൽ സേബയായി അഭിനയിച്ചിരിക്കുത് നോയൽ റാഫേൽ എന്ന പുതുമുഖ നടനാണ്. പ്രശസ്ത നാടക കലാകാരിയായ സുനിതയും ക്ലാസ്സിക്കൽ നർത്തകിയും നടിയുമായ ക്ഷമാ കൃഷ്ണയും അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് റഹ്മാൻ ബ്രദേഴ്‌സ് ആണ്. ഛായാഗ്രഹണം മുകേഷ് മുരളീധരൻ, സിനോജ് അയ്യപ്പൻ.