കല്യാണിസത്തിലെ ആദ്യ ഗാനം

കല്യാണിസത്തിലെ ആദ്യ ഗാനം പാതിമലർ പുറത്തിറങ്ങി. വിവാഹശേഷം ഗൾഫിലെത്തുന്ന നായികയെയാണ് ഗാനത്തിലൂടെ കാണിക്കുന്നത്. അമൽ ആന്റണി പാടിയിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ബിനു ശ്രീകോട്ടൂരാണ്. രാജേഷ് മോഹനൻ ഗാനത്തിന് ഈണം പകർന്നിരിക്കുന്നു.
 | 

ഭർത്താവിന്റെ കൂടെ ഗൾഫിലെത്തുന്ന കല്യാണിയുടെ ജീവിതം പറയുന്ന ചിത്രമാണ് കല്യാണിസം. ബിസിനസുകൾ തകർന്ന് ജയിലാകുന്ന അയാളെ മോചിപ്പിക്കുക കുടുംബം മുന്നോട്ട് കൊണ്ടുപോകുക തുടങ്ങിയ പ്രതിസന്ധികളെ കല്യാണി അതിജീവിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. നവാഗതനായ അനുറാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് ഗൾഫിലാണ്.

കല്യാണിയായി അനന്യയും ഭർത്താവായി കൈലാഷുമെത്തുന്നു. ഇവരെ കൂടാതെ മുകേഷ്, സ്ഫടികം ജോർജ്, കൊച്ചു പ്രേമൻ ആൽബർട്ട് അലക്‌സ്, സതീഷ് മേനോൻ, അനിൽ ഇബ്രാഹിം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫോർ ഫിലിംസിന്റെ ബാനറിൽ അഭിലാഷ് മല്യ, പ്രജീഷ്, ജയസേനൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന കല്യാണിസം ഉടൻ തീയേറ്ററിലെത്തും.