കമ്മാരസംഭവത്തിന്റെ ലൊക്കേഷനില്‍ സിദ്ധാര്‍ത്ഥിന് ഹൃദയം നിറഞ്ഞ യാത്രയയപ്പ്

രതീഷ് അമ്പാട്ട് സംവിധാനം നിര്വഹിക്കുന്ന കമ്മാരസംഭവം എന്ന ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനില് തമിഴ് താരം സിദ്ധാര്ത്ഥിന് ഊഷ്മളമായ യാത്രയയപ്പ്. ദിലീപിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന സിദ്ധാര്ത്ഥ് ചിത്രത്തില് തന്റെ ഭാഗങ്ങള് പൂര്ത്തിയാക്കി. ദിലീപിനും സിദ്ധാര്ത്ഥിനും മറ്റ് താരങ്ങള്ക്കുമൊപ്പം നില്ക്കുന്ന ചിത്രം ഫേസ്ബുക്കില് പങ്കുവെച്ചുകൊണ്ട് സംവിധായകന് താരത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
 | 

കമ്മാരസംഭവത്തിന്റെ ലൊക്കേഷനില്‍ സിദ്ധാര്‍ത്ഥിന് ഹൃദയം നിറഞ്ഞ യാത്രയയപ്പ്

കൊച്ചി: രതീഷ് അമ്പാട്ട് സംവിധാനം നിര്‍വഹിക്കുന്ന കമ്മാരസംഭവം എന്ന ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനില്‍ തമിഴ് താരം സിദ്ധാര്‍ത്ഥിന് ഊഷ്മളമായ യാത്രയയപ്പ്. ദിലീപിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന സിദ്ധാര്‍ത്ഥ് ചിത്രത്തില്‍ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. ദിലീപിനും സിദ്ധാര്‍ത്ഥിനും മറ്റ് താരങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ താരത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

ഗോകുലം മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. നമിത പ്രമോദാണ് നായിക. ബോബി സിന്‍ഹയും മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. കമ്മാരന്‍ എന്ന കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തേനിയില്‍ ആരംഭിച്ചു.

ജയില്‍ മോചിതനായതിനു ശേഷം ദിലീപ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി മലയാറ്റൂര്‍ വനത്തില്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയായിരുന്നു അറസ്റ്റ് ഉണ്ടായത്. പിന്നീട് കഴിഞ്ഞ മാസം മലപ്പുറത്ത് ചിത്രീകരണം ആരംഭിച്ചു. 20 കോടി രൂപ ബജറ്റില്‍ നിര്‍മിക്കുന്ന ഈ ചിത്രം വിഷുവിന് തീയേറ്ററുകളില്‍ എത്തും.