ടാക്‌സി ഡ്രൈവറായി കാവ്യ; ഷീ ടാക്‌സിയുടെ ചിത്രീകരണം ആരംഭിച്ചു

കാവ്യ മാധവനും അനൂപ് മേനോനും മുഖ്യ വേഷങ്ങളിലെത്തുന്ന ഷീ ടാക്സിയുടെ ചിത്രീകരണം ആരംഭിച്ചു. സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് കാവ്യ എത്തുന്നത്. കാർത്ത്യായനി എന്ന കഥാപാത്രമാണ് കാവ്യയുടേത്.
 | 
ടാക്‌സി ഡ്രൈവറായി കാവ്യ; ഷീ ടാക്‌സിയുടെ ചിത്രീകരണം ആരംഭിച്ചു

 

കൊച്ചി: കാവ്യ മാധവനും അനൂപ് മേനോനും മുഖ്യ വേഷങ്ങളിലെത്തുന്ന ഷീ ടാക്‌സിയുടെ ചിത്രീകരണം ആരംഭിച്ചു. സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് കാവ്യ എത്തുന്നത്. കാർത്ത്യായനി എന്ന കഥാപാത്രമാണ് കാവ്യയുടേത്.
അൻസിബ ഹസൻ, ഗണേഷ് കുമാർ, ബൈജു എന്നിവരാണ് മറ്റുതാരങ്ങൾ. അനിൽ നായർ ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ ബിജിപാലാണ് ഗാനങ്ങൾക്ക് ഈണം പകരുന്നത്.

വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നു പുറപ്പെടുന്ന രണ്ടു ടാക്‌സികൾ പ്രത്യേക സാഹചര്യത്തിൽ ഒരിടത്ത് കണ്ടുമുട്ടുന്നു. പിന്നീട് ഇവർ ഒന്നിച്ചു യാത്ര തുടരേണ്ടി വരുന്നു. തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിൽ രസകരമായി അവതരിപ്പിക്കുന്നത്.

സിംല, ഗുണ്ടൽപേട്ട്, കൂർഗ്, മംഗലാപുരം, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.