കിസ് ഓഫ് ലൗ സിനിമയാകുന്നു; സംവിധാനം ബൈജു കൊട്ടാരക്കര

സദാചാര പോലീസിംഗിനെതിരെ കൊച്ചിയിൽ സംഘടിപ്പിച്ച കിസ് ഓഫ് ലൗ പ്രതിഷേധ കൂട്ടായ്മ സിനിമയാകുന്നു. സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ദേശീയശ്രദ്ധ പിടിച്ച് പറ്റിയ കിസ് ഓഫ് ലൗ ചുംബന സംഗമം സിനിമയാക്കുന്നത്. ബംഗളൂരു സ്വദേശിനിയായ സോഫിയയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. കിസ് ഓഫ് ലൗ എന്ന പേര് രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകി കഴിഞ്ഞെന്നും ബൈജു അറിയിച്ചു.
 | 
കിസ് ഓഫ് ലൗ സിനിമയാകുന്നു; സംവിധാനം ബൈജു കൊട്ടാരക്കര


കൊച്ചി:
സദാചാര പോലീസിംഗിനെതിരെ കൊച്ചിയിൽ സംഘടിപ്പിച്ച കിസ് ഓഫ് ലൗ പ്രതിഷേധ കൂട്ടായ്മ സിനിമയാകുന്നു. സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ദേശീയശ്രദ്ധ പിടിച്ച് പറ്റിയ കിസ് ഓഫ് ലൗ ചുംബന സംഗമം സിനിമയാക്കുന്നത്. ബംഗളൂരു സ്വദേശിനിയായ സോഫിയയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. കിസ് ഓഫ് ലൗ എന്ന പേര് രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകി കഴിഞ്ഞെന്നും ബൈജു അറിയിച്ചതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.

വർഷങ്ങൾക്ക് ശേഷം മലയാള ചലച്ചിത്ര രംഗത്തേക്ക് വരുന്ന ബൈജു, വിനയൻ സംവിധാനം ചെയ്ത ലിറ്റിൽ സൂപ്പർ മാൻ എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമ്പോളം, ബോക്‌സർ, വംശം, ജെയിംസ് ബോണ്ട് തുടങ്ങിയ നിരവധി സനിമകൾ ബൈജു സംവിധാനം ചെയ്തിട്ടുണ്ട്. 2005-ൽ ബാക്ക് ടൂ സ്ട്രീറ്റ് എന്ന ഇംഗ്ലീഷ് ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

രണ്ടാം തീയതിയാണ് കിസ് ഓഫ് ലൗ എന്ന ഓൺലൈൻ കൂട്ടായ്മ എറണാകുളം മറൈൻഡ്രൈവിൽ ചുംബന സംഗമം സംഘടിപ്പിച്ചത്. കോഴിക്കൊട്ടെ ഡൗൺ ടൗൺ കോഫിഷോപ്പ് യുവമോർച്ച പ്രവർത്തകർ അടിച്ചു തകർത്തതിന്റെ പ്രതിഷേധമായാണ് പരിപാടി സംഘടിപ്പിച്ചത്. പതിനായിരക്കണക്കിനാളുകളാണ് പരിപാടിയുടെ ഭാഗമായി അന്ന് മറൈൻ ഡ്രൈവിലെത്തിയത്.