കുഞ്ഞാലിമരയ്ക്കാർ ഉപേക്ഷിച്ചുവെന്ന് ടി.കെ. രാജീവ്കുമാർ

മോഹൻലാലിനെ നായകാനാക്കി സംവിധാനം ചെയ്യാനിരുന്ന ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലിമരയ്ക്കാർ ഉപേക്ഷിച്ചെന്ന് സംവിധായകൻ ടി.കെ. രാജീവ് കുമാർ. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിരാമമിട്ട് താൻ സിനിമ ചെയ്യുന്നില്ലെന്ന് സംവിധായകൻ പറഞ്ഞു.
 | 
കുഞ്ഞാലിമരയ്ക്കാർ ഉപേക്ഷിച്ചുവെന്ന് ടി.കെ. രാജീവ്കുമാർ


കൊച്ചി:
മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലിമരയ്ക്കാർ ഉപേക്ഷിച്ചെന്ന് സംവിധായകൻ ടി.കെ. രാജീവ് കുമാർ. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിരാമമിട്ട് താൻ സിനിമ ചെയ്യുന്നില്ലെന്ന് സംവിധായകൻ പറഞ്ഞു.

കുഞ്ഞാലിമരയ്ക്കാറെ കുറിച്ച ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോ സംവിധായകൻ രാജീവ് കുമാറും നടൻ മോഹൻലാലും ചേർന്ന് ദേശീയ ഗെയിംസിൽ അവതരിപ്പിച്ചിരുന്നു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് ചിത്രത്തിൽ നിന്ന് പിന്മാറാൻ രാജീവ് കുമാറെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.