പ്രിഥ്വിരാജിന്റെ പുതിയ ചിത്രം എസ്രയിലെ ഗാനം എത്തി

പ്രിഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ എസ്രയിലെ ആദ്യ ഗാനംപുറത്തു വന്നു. 'ഫെയര്വെല് ഓഫ് ദി സിറ്റി' എന്ന ഗാനമാണ് യൂട്യൂബില് റിലീസായത്. പ്രിഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക്് പേജില് ഗാനം ഷെയര് ചെയ്തു.
 | 

പ്രിഥ്വിരാജിന്റെ പുതിയ ചിത്രം എസ്രയിലെ ഗാനം എത്തി

പ്രിഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ എസ്രയിലെ ആദ്യ ഗാനംപുറത്തു വന്നു. ‘ഫെയര്‍വെല്‍ ഓഫ് ദി സിറ്റി’ എന്ന ഗാനമാണ് യൂട്യൂബില്‍ റിലീസായത്. പ്രിഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഗാനം ഷെയര്‍ ചെയ്തു.

ഛോട്ടാമുംബൈയിലൂടെ സിനിമയിലേക്ക് എത്തിയ രാഹുല്‍ രാജ് ആണ് ചിത്രത്തിനു സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ ദാവൂത് ഇബ്രാഹിമിനു ശേഷം രാഹുല്‍ ചെയ്യുന്ന സിനിമയാണിത്.

ജയ് കെ. രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡോ. എ. വി. അനൂപും മുകേഷ് ആര്‍. മെഹ്തയും ചേര്‍ന്നാണ്. ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു.

പ്രിഥ്വിരാജിനൊപ്പം പ്രിയ ആനന്ദ് നായികയായി എത്തുന്ന ചിത്രത്തില്‍ ടൊവീനോ തോമസ്, സുദേവ് നായര്‍, വിജയരാഘവന്‍, പ്രതാപ് പോത്തന്‍, ബാബു ആന്റണി തുടങ്ങി മലയാളത്തിലെ നീണ്ട നിര തന്നെ അണിനിരക്കുന്നു.

വീഡിയോ കാണാം