Thursday , 16 August 2018
Kalyan
News Updates

ഓസ്‌ട്രേലിയയിലും ലാലിസം; റെക്കോര്‍ഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയ മോഹന്‍ലാലിനു പിഴച്ചപ്പോള്‍; വീഡിയോ

ഓസ്‌ട്രേലിയ പര്യടനത്തില്‍ മോഹന്‍ ലാലിനു സംഭവിച്ച പിഴ ആഘോഷിച്ച് സോഷ്യല്‍ മീഡിയ. പ്രയാഗ മാര്‍ട്ടിനുമൊത്ത് ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന ഗാനം ആലപിച്ചപ്പോഴാണ് മോഹന്‍ലാലിന് പിഴച്ചത്. റെക്കോര്‍ഡ് ചെയ്ത ഗാനത്തിനൊത്ത് ചുണ്ടനക്കന്നതിനിടെ ഒരു നിമിഷത്തേക്ക് ടൈംമിംഗ് തെറ്റിയത് പ്രേക്ഷകര്‍ വ്യക്തമായി തിരിച്ചറിയുകയായിരുന്നു. ഓസ്‌ട്രേലിയയിലും ലാലിസം എന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ വിമര്‍ശിക്കുന്നത്.

കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം എന്ന പരിപാടി റെക്കോര്‍ഡ് ചെയ്ത ഗാനങ്ങള്‍ക്ക് ചുണ്ടനക്കിയായിരുന്നു മോഹന്‍ലാല്‍ ചെയ്തത്. വന്‍വിവാദമായ ഈ പരിപാടിയുടെ ആവര്‍ത്തനമാണോ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നടക്കുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ആരാധകരെ വഞ്ചിക്കുന്നതിന് തുല്യമാണ് ഇപ്രകാരം ചെയ്യുന്നതെന്ന വാദത്തിനെ പ്രതിരോധിക്കാന്‍ ലാല്‍ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോ കാണാം

DONT MISS