നിലമ്പൂരിന്റെ സരിത നായർ; വീട്ടമ്മയെ അപമാനിച്ചെന്ന പേരിൽ റിമി ടോമിക്ക് വക്കീൽ നോട്ടീസ്

ഗാനമേളക്കിടെ വീട്ടമ്മയെ നിലമ്പൂരിന്റെ സരിത നായരെന്ന് വിളിച്ചതിന് ഗായിക റിമി ടോമിക്ക് വക്കീൽ നോട്ടീസ്. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തുവ്വൂർ സ്വദേശിനിയായ അമ്പത്തഞ്ചുകാരി, അഭിഭാഷകനായ എ.പി. മുഹമ്മദ് ഇസ്മായിൽ മുഖേന വക്കീൽ നോട്ടീസ് അയച്ചത്.
 | 

നിലമ്പൂരിന്റെ സരിത നായർ; വീട്ടമ്മയെ അപമാനിച്ചെന്ന പേരിൽ റിമി ടോമിക്ക് വക്കീൽ നോട്ടീസ്
മഞ്ചേരി:
ഗാനമേളക്കിടെ വീട്ടമ്മയെ നിലമ്പൂരിന്റെ സരിത നായരെന്ന് വിളിച്ചതിന് ഗായിക റിമി ടോമിക്ക് വക്കീൽ നോട്ടീസ്. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തുവ്വൂർ സ്വദേശിനിയായ അമ്പത്തഞ്ചുകാരി, അഭിഭാഷകനായ എ.പി. മുഹമ്മദ് ഇസ്മായിൽ മുഖേന വക്കീൽ നോട്ടീസ് അയച്ചത്.

സരിതാ നായരോട് ഉപമിച്ചത് മാനസിക വേദനയുണ്ടാക്കിയെന്നാണ് നോട്ടീസിൽ പറയുന്നത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും പരസ്യമായി ഖേദപ്രകടനം നടത്തുകയും ചെയ്തില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വീട്ടമ്മ വ്യക്തമാക്കി.

നിലമ്പൂർ പാട്ടുത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ 12ന് റിമി ടോമിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് സംഭവം. സ്‌റ്റേജിന്റെ മുൻ നിരയിലുണ്ടായിരുന്ന വീട്ടമ്മയെ റിമി ടോമി നിർബന്ധിച്ച് വേദിയിൽ കയറ്റി. വേദിയിലെത്തിയപ്പോൾ നിലമ്പൂരിന്റെ സരിതാ നായർ എന്ന് പരിചയപ്പെടുത്തുകയും പരിചയമില്ലാത്ത ആളോടൊപ്പം നൃത്തം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് ആരോപണം.