ലിറ്റിൽ സൂപ്പർമാൻ 3ഡിയുടെ ടീസർ എത്തി

വിനയൻ സംവിധാനം ചെയുന്ന പുതിയ ചിത്രമായ ലിറ്റിൽ സൂപ്പർമാനിന്റെ ട്രെയ്ലർ പുറത്തിറങ്ങി. പതിനൊന്നുകാരനായ ഒരു കുട്ടി സൂപ്പർമാനാകുന്നതാണ് ചിത്രത്തിന്റെ കഥ.
 | 

ലിറ്റിൽ സൂപ്പർമാൻ 3ഡിയുടെ ടീസർ എത്തി

കൊച്ചി: വിനയൻ സംവിധാനം ചെയുന്ന പുതിയ ചിത്രമായ ലിറ്റിൽ സൂപ്പർമാനിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. പതിനൊന്നുകാരനായ ഒരു കുട്ടി സൂപ്പർമാനാകുന്നതാണ് ചിത്രത്തിന്റെ കഥ. ഗ്രാഫിക്‌സിന് പ്രാധാന്യം നൽകികൊണ്ടാണ് ലിറ്റിൽ സൂപ്പർമാൻ 3 ഡി വിനയൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. പുതുമുഖമായ ഡെനിയാണ് സൂപ്പർമാനായി വേഷമിടുന്നത്.

സിനിമ തന്റെ പാഷനാണെന്നും ബുദ്ധിയും, ശരീരവും പ്രവർത്തിക്കുന്നിടത്തോളം ഞാൻ സിനിമയിലുണ്ടാകുമെന്നും വിനയൻ പറഞ്ഞു. തന്റെ ഗ്രാഫിക്‌സ് ചിത്രങ്ങൾ വിമർശിക്കുന്നവർക്കുളള മറുപടിയായാണ് വിനയൻ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം പറഞ്ഞത്. തന്നെ സിനിമയിൽ നിന്ന് തടയാൻ മരണം വരെ ഒരു ശക്തിയേയും അനുവദിക്കില്ല. അതിനായി ചിലപ്പോൾ മത്സ്യമായും, കൂർമ്മമായും, വരാഹമായും ഒക്കെ അവതരിക്കേണ്ടി വന്നേക്കാം, വിനയൻ പറഞ്ഞു. ടെക്‌നിക്കൽ പെർഫക്ഷനോടൊപ്പം തന്റെ ആദ്യകാല സിനിമകളിലെ പോലെ മനസ്സിൽ തട്ടുന്ന ഒരു കഥയും ലിറ്റിൽ സൂപ്പർമാനിൽ ഉണ്ടാകുമെന്ന് വിനയൻ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.