ലിറ്റിൽ സൂപ്പർമാൻ നാളെ തീയേറ്ററുകളിൽ നിന്ന് പിൻവലിക്കും

വിനയൻ സംവിധാനം ചെയ്ത പുതിയ ചിത്രം ലിറ്റിൽ സൂപ്പർമാൻ തീയേറ്ററുകളിൽ നിന്ന് നാളെ പിൻവലിക്കും. ക്ലൈമാക്സിൽ മാറ്റം വരുത്തിക്കൊണ്ട് വേനൽ അവധിക്കാലത്ത് റിലീസ് ചെയ്യാനാണ് ഉദേശമെന്നും വിനയൻ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
 | 
ലിറ്റിൽ സൂപ്പർമാൻ നാളെ തീയേറ്ററുകളിൽ നിന്ന് പിൻവലിക്കും


കൊച്ചി:
വിനയൻ സംവിധാനം ചെയ്ത പുതിയ ചിത്രം ലിറ്റിൽ സൂപ്പർമാൻ തീയേറ്ററുകളിൽ നിന്ന് നാളെ പിൻവലിക്കും. ക്ലൈമാക്‌സിൽ മാറ്റം വരുത്തിക്കൊണ്ട് വേനൽ അവധിക്കാലത്ത് റിലീസ് ചെയ്യാനാണ് ഉദേശമെന്നും വിനയൻ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ചിത്രത്തിന്റെ ക്ലൈമാക്‌സിൽ 12 വയസുകാരൻ തോക്കെടുത്ത് തന്റെ പിതാവിന്റെ ഘാതകനെ വെടിവച്ച് കൊല്ലുന്ന രംഗം മാറ്റിയാൽ കൊള്ളാമെന്ന് സി.എം.ഐ സഭാ അധികൃതരും മറ്റും ആവശ്യപ്പെട്ടിരുന്നു. സഭയുടെ നേരിട്ടുള്ള അഭ്യർത്ഥന മാനിച്ചാണ് ക്ലൈമാക്‌സ് റീഷൂട്ട് ചെയ്ത് ചിത്രം രണ്ടാമത് റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്‌