ലോഹം ട്രെയിലര്‍ കാണാം

മോഹന്ലാല് രഞ്ജിത്ത് ചിത്രം ലോഹത്തിന്റെ ട്രെയിലര് പുറത്തിറങ്ങി. സ്പിരിറ്റിന് ശേഷം മോഹന്ലാല് രഞ്ജിത് കൂട്ടുകെട്ടില് പുറത്തിറങ്ങുന്ന ചിത്രം ഒരു ആക്ഷന് ത്രില്ലറാണ്. ആന്ഡ്രിയ ജെര്മിയ നായികയാകുന്ന ചിത്രത്തില്, അബു സലിം, സിദ്ദിഖ്, രഞ്ജി പണിക്കര് എന്നിവര് പ്രധാന വേഷത്തിലെത്തുന്നു.
 | 
ലോഹം ട്രെയിലര്‍ കാണാം

കൊച്ചി: മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രം ലോഹത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്പിരിറ്റിന് ശേഷം മോഹന്‍ലാല്‍ രഞ്ജിത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ആന്‍ഡ്രിയ ജെര്‍മിയ നായികയാകുന്ന ചിത്രത്തില്‍, അബു സലിം, സിദ്ദിഖ്, രഞ്ജി പണിക്കര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ജയന്തി എന്ന കഥാപാത്രത്തെയാണ് ആന്‍ഡ്രിയ അവതരിപ്പിക്കുന്നത്. ഏറെ കൗതുകകരവും ഉദ്വേഗജനകവുമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന ലോഹം, നരസിംഹം , ആറാം തമ്പുരാന്‍ ശ്രേണിയിലേയ്ക്കുയരുന്ന ചിത്രമായിരിക്കും. ഇര്‍ഷാദ്, ഹരീഷ് പേരാടി, അജ്മല്‍ അമീര്‍, വിജയരാഘവന്‍, മുത്തുമണി, അജു വര്‍ഗീസ്, മണിക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.