ദിലീപ്-ശ്രീബാല ചിത്രം ലവ് 24×7; ആദ്യ ടീസർ പുറത്തിറങ്ങി

ശ്രീബാല കെ.മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ലവ് 24×7 ന്റെ ആദ്യ ടീസർ പുറത്തിറങ്ങി. പുതുമുഖം നിഖില വിമൽ ആണ് ദിലീപിന്റെ നായിക. ദിലീപും നിഖിലയും മാധ്യമപ്രവർത്തകരായെത്തുന്ന ലവ് 24X7 ന്യൂസ് ചാനലുകളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ്.
 | 
ദിലീപ്-ശ്രീബാല ചിത്രം ലവ് 24×7; ആദ്യ ടീസർ പുറത്തിറങ്ങി

കൊച്ചി: ശ്രീബാല കെ.മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ലവ് 24×7 ന്റെ ആദ്യ ടീസർ പുറത്തിറങ്ങി. പുതുമുഖം നിഖില വിമൽ ആണ് ദിലീപിന്റെ നായിക. ദിലീപും നിഖിലയും മാധ്യമപ്രവർത്തകരായെത്തുന്ന ലവ് 24X7 ന്യൂസ് ചാനലുകളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ്. ശശികുമാർ, സുഹാസിനി, ലെന, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. സമീർ ഹക്ക് ആണ് ഛായാഗ്രഹകൻ. എഡിറ്റിങ് മഹേഷ് നാരായണൻ.

സത്യൻ അന്തിക്കാടിന്റെ സഹസംവിധായികയായിരുന്ന ശ്രീബാല തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ.മേത്തയും ദിലീപിന്റെ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.