‘എന്റെ പിള്ളേരെ തൊടുന്നോടാ’; ലൂസിഫറിലെ മാസ് രംഗത്തിന്റെ മേക്കിംഗ് വീഡിയോ

ലൂസിഫര് മേക്കിംഗ് വീഡിയോകളില് പുതിയ റിലീസ് ഈ രംഗത്തിന്റേതാണ്.
 | 
‘എന്റെ പിള്ളേരെ തൊടുന്നോടാ’; ലൂസിഫറിലെ മാസ് രംഗത്തിന്റെ മേക്കിംഗ് വീഡിയോ

ലൂസിഫര്‍ എന്ന ചിത്രത്തിലെ മാസ് രംഗങ്ങളില്‍ ഏറ്റവും ആരാധക പ്രീതി നേടിയത് ഏതാണെന്ന ചോദ്യത്തിന് ഒരു മറുപടിയേയുള്ളു. തന്നെ കൈവിലങ്ങ് അണിയിച്ച് കൊണ്ടുപോകുന്ന മയില്‍വാഹനം എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ സ്റ്റീഫന്‍ നെടുമ്പള്ളി ചവിട്ടുന്ന രംഗമാണ് ഇത്. ലൂസിഫര്‍ മേക്കിംഗ് വീഡിയോകളില്‍ പുതിയ റിലീസ് ഈ രംഗത്തിന്റേതാണ്. ആക്ഷന്‍ സംവിധായകനില്ലാതെ പ്രിഥ്വിരാജ് തന്നെയാണ് ഈ രംഗം ഷൂട്ട് ചെയ്തിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് മേക്കിംഗ് വീഡിയോ എത്തിയിരിക്കുന്നത്. ബിഹൈന്‍ഡ് ദി സീന്‍സ് സീരീസില്‍ 19-ാമത് വീഡിയോയാണ് ഇത്.

വീഡിയോ കാണാം