‘അടിമയായി ജീവിച്ചു മരിക്കലല്ല, ചാവേറായി ചാവലാണ് നമ്മുടെ പാരമ്പര്യം’; മാമാങ്കം ടീസര്‍ പുറത്ത്

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കത്തിന്റെ ടീസര് പുറത്ത്.
 | 
‘അടിമയായി ജീവിച്ചു മരിക്കലല്ല, ചാവേറായി ചാവലാണ് നമ്മുടെ പാരമ്പര്യം’; മാമാങ്കം ടീസര്‍ പുറത്ത്

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കത്തിന്റെ ടീസര്‍ പുറത്ത്. ടീസറില്‍ ഉണ്ണി മുകുന്ദന്റെ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിനും തുല്യ പ്രാധാന്യം നല്‍കിയിട്ടുണ്ട്. നേരത്തേ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തിലാണ് ഈ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. രണ്ടാഴ്ച മുന്‍പ് ചിത്രത്തിന്റെ ഗ്രാഫിക്കല്‍ ടീസര്‍ പുറത്തു വിട്ടിരുന്നു.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെ കൂടാതെ കനിഹ, സിദ്ധിഖ്, പ്രാചി തെഹ്ലാന്‍, അനു സിത്താര, സുദേവ് നായര്‍, തരുണ്‍ അറോറ, മാസ്റ്റര്‍ അച്ചുതന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ടീസര്‍ കാണാം