ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമില്ലെന്ന് ദിലീവും മഞ്ജുവും

ദിലീപിന്റെയും മഞ്ജുവാര്യരുടെയും വിവാഹമോചനത്തിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായി. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഇരുവരും കൊച്ചിയിലെ കുടുംബകോടതിയെ അറിയിച്ചു.
 | 

ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമില്ലെന്ന് ദിലീവും മഞ്ജുവും
കൊച്ചി
: ദിലീപിന്റെയും മഞ്ജുവാര്യരുടെയും വിവാഹമോചനത്തിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായി. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഇരുവരും കൊച്ചിയിലെ കുടുംബകോടതിയെ അറിയിച്ചു. അനുരഞ്ജന സാധ്യതകൾക്ക് കോടതി നൽകിയ കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ഇരുവരും കോടതിയിൽ ഹാജരായി നിലപാട് അറിയിച്ചത്. കേസിൽ കോടതി ശനിയാഴ്ച വിധിപറയും.

ജൂലൈ 24നാണ് ഇരുവരും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പരസ്പര സമ്മതത്തോടെയാണ് തങ്ങൾ പിരിയാൻ ആഗ്രഹിക്കുന്നതെന്ന് കൗൺസിലിങ്ങിൽ നേരത്തെ തന്നെ രണ്ടുപേരും വ്യക്തമാക്കിയിരുന്നു. മകൾ മീനാക്ഷിക്ക് സ്വന്തം ഇഷ്ടപ്രകാരം ആരോടൊപ്പം വേണമെങ്കിലും താമസിക്കാമെന്നും ഇവർ കോടതിയെ അറിയിച്ചിട്ടുണ്ട്.