മോഹൻലാൽ ഒരു മാന്ത്രികക്കണ്ണാടിയാണെന്ന് മഞ്ജു വാര്യർ

മോഹൻലാൽ ഒരു മാന്ത്രികക്കണ്ണാടിയാണെന്ന് നടി മഞ്ജു വാര്യർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെ നിൽക്കുന്നവരിലേക്ക് തന്റെയുള്ളിലെ ദിവ്യമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന അഭിനേതാവാണദ്ദേഹം. എന്നും എപ്പോഴും എന്ന സിനിമയിൽ എനിക്ക് എന്തെങ്കിലും ചെയ്യാനായിട്ടുണ്ടെങ്കിൽ അത് ലാലേട്ടനിൽ നിന്ന് കിട്ടിയ ദൈവികമായ ഊർജത്താലാണെന്നും മഞ്ജു പറയുന്നു.
 | 

മോഹൻലാൽ ഒരു മാന്ത്രികക്കണ്ണാടിയാണെന്ന് മഞ്ജു വാര്യർ
കൊച്ചി: മോഹൻലാൽ ഒരു മാന്ത്രികക്കണ്ണാടിയാണെന്ന് നടി മഞ്ജു വാര്യർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെ നിൽക്കുന്നവരിലേക്ക് തന്റെയുള്ളിലെ ദിവ്യമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന അഭിനേതാവാണദ്ദേഹം. എന്നും എപ്പോഴും എന്ന സിനിമയിൽ എനിക്ക് എന്തെങ്കിലും ചെയ്യാനായിട്ടുണ്ടെങ്കിൽ അത് ലാലേട്ടനിൽ നിന്ന് കിട്ടിയ ദൈവികമായ ഊർജത്താലാണെന്നും മഞ്ജു പറയുന്നു.

ലാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട വാക്കാണ് വിസ്മയം എന്ന് കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ വിശേഷിപ്പിക്കാനും അതിനപ്പുറമൊരു വാക്കില്ലെന്നും മഞ്ജു പറയുന്നു. ‘എത്രയോ വർഷങ്ങൾക്കുശേഷമാണ് ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. കന്മദത്തിലും ആറാംതമ്പുരാനിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് വീര പരിവേഷമുണ്ടായിരുന്നു. പക്ഷേ എന്നും എപ്പോഴും എന്ന ചിത്രത്തിൽ തീർത്തും സാധാരണക്കാരനായ പത്രപ്രവർത്തകനെയാണ് ലാലേട്ടൻ അവതരിപ്പിക്കുന്നത്. കളിയും ചിരിയും തമാശയുമൊക്കെയായി അദ്ദേഹത്തിന്റെ സ്വഭാവത്തിൽ നിന്നും രൂപപ്പെടുത്തിയ കഥാപാത്രമാണത്’ മഞ്ജു പറയുന്നു.

ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ചില സംഭാഷണങ്ങൾ എന്നും എപ്പോഴും എന്ന ചിത്രത്തിലുണ്ട്. അത്രയും നേരം വെറും വെള്ളക്കടലാസിലെ അക്ഷരങ്ങൾ മാത്രമായിരുന്ന ഡയലോഗുകൾ ലാലേട്ടന്റെ ചുണ്ടിലൂടെ പുറത്തുവന്നതോടെ ജീവൻ വയ്ക്കുകയായിരുന്നു. പ്യൂപ്പ ചിത്രശലഭമാകുന്നതുപോലൊരു വിസ്മയം. എന്നും എപ്പോഴും എനിക്ക് തന്ന ഏറ്റവും വലിയ വിസ്മയവും മോഹൻലാൽ എന്ന മഹാപ്രതിഭയുടെ പ്രകടനം വർഷങ്ങൾക്ക് ശേഷം അരികെ നിന്ന് കാണാനായി എന്നതാണ്. മോഹൻലാലുമൊത്തുള്ള അഭിനയ നിമിഷങ്ങലെക്കുറിച്ച് മഞ്ജു ഇങ്ങനെയാണ് വിവരിക്കുന്നത്: