അരുൺകുമാർ ചിത്രത്തിൽ മഞ്ജുവിന് നായകൻ അരവിന്ദ് സ്വാമി

അരുൺ കുമാർ അരവിന്ദിന്റെ പുതിയ ചിത്രത്തിൽ മഞ്ജു വാര്യർക്ക് നായകനാകുന്നത് അരവിന്ദ് സ്വാമിയെന്ന് റിപ്പോർട്ട്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്. ഉർവ്വശി, രേവതി, മുരളി ഗോപി തുടങ്ങിയ താരങ്ങളും വളരെ പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കും. ഇതോടൊപ്പം ബോളിവുഡ് താരം ബോമൻ ഇറാനിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് ഇതു വരെ പേരിട്ടിട്ടില്ല.
 | 

അരുൺകുമാർ ചിത്രത്തിൽ മഞ്ജുവിന് നായകൻ അരവിന്ദ് സ്വാമി
കൊച്ചി: അരുൺ കുമാർ അരവിന്ദിന്റെ പുതിയ ചിത്രത്തിൽ മഞ്ജു വാര്യർക്ക് നായകനാകുന്നത് അരവിന്ദ് സ്വാമിയെന്ന് റിപ്പോർട്ട്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്. ഉർവ്വശി, രേവതി, മുരളി ഗോപി തുടങ്ങിയ താരങ്ങളും വളരെ പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കും. ഇതോടൊപ്പം ബോളിവുഡ് താരം ബോമൻ ഇറാനിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് ഇതു വരെ പേരിട്ടിട്ടില്ല.

ചിത്രത്തിന്റെ സംവിധായകനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ ഒരു പരാതി നില നിൽക്കുന്നതിനാൽ ഈ പ്രോജക്ടിന്റെ ചിത്രീകരണം വൈകുമെന്നാണ് സൂചന. മണിരത്‌നം സംവിധാനം ചെയ്ത തളപതി എന്ന ചിത്രത്തിലൂടെ സഹനടനായി വെള്ളിത്തിരയിലെത്തിയ അരവിന്ദ് റോജ, ബോംബെ എന്നീ ചിത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. മലയാളത്തിൽ ഡാഡി, അന്ന, ദേവരാഗം എന്നീ ചിത്രങ്ങളിൽ അരവിന്ദ് അഭിനയിച്ചിട്ടുണ്ട്. 2006ൽ സിനിമയിൽ നിന്നും ഒരു ഇടവേളയെടുത്ത അരവിന്ദ് 2013ൽ മണിരത്‌നം സംവിധാനം ചെയ്ത ‘കടൽ’ എന്ന ചിത്രത്തിലൂടെ തമിഴിൽ തിരിച്ചെത്തിയിരുന്നു. ഇപ്പോൾ ജയം രവി നായകനായ ‘തനി ഒരുവൻ’ എന്ന ചിത്രത്തിലാണ് അരവിന്ദ് സ്വാമി അഭിനയിക്കുന്നത്.