എന്നും എപ്പോഴും; സത്യൻ അന്തിക്കാട് ചിത്രത്തിലെ പേരിനു പിന്നിലെ കഥ മഞ്ജുവാര്യർ എഴുതുന്നു

മോഹൻലാലും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം എന്നും എപ്പോഴുമിന്റെ പേരിനു പിന്നിലെ കഥ മഞ്ജുവാര്യർ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഇക്കാര്യമെഴുതിയത്.
 | 
എന്നും എപ്പോഴും; സത്യൻ അന്തിക്കാട് ചിത്രത്തിലെ പേരിനു പിന്നിലെ കഥ മഞ്ജുവാര്യർ എഴുതുന്നു

കൊച്ചി: മോഹൻലാലും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം എന്നും എപ്പോഴുമിന്റെ പേരിനു പിന്നിലെ കഥ മഞ്ജുവാര്യർ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഇക്കാര്യമെഴുതിയത്.

എന്നും എപ്പോഴും നിലനില്കുന്ന ചിലത് മാത്രമാണ് ഈ ഭൂമിയിലുള്ളത്. സ്‌നേഹം, നന്മ, ദയ തുടങ്ങി അപൂർവം ചിലത് മാത്രം. മനുഷ്യവംശം ഇല്ലാതായാലും ബാക്കിയാകുന്നവയാണത്. ഈ സിനിമ എന്നും എപ്പോഴും അവശേഷിക്കുന്ന അങ്ങനെയുള്ള ചിലതിനെക്കുറിച്ചുള്ളതാണെന്ന് മഞ്ജു പറയുന്നു. ‘എന്നും എപ്പോഴും മലയാളികളുടെ മനസ്സിൽ മോഹൻലാലും മഞ്ജുവാര്യരും ഉണ്ടാകുമെന്നതുകൊണ്ടാണ് ഇങ്ങനെയൊരു പേരെന്ന്’ സത്യൻ അന്തിക്കാട് പറഞ്ഞതായും മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിൽ എഴുതുന്നു.

മഞ്ജുവിന്റെ വരികൾ വായിക്കാം:

സത്യനങ്കിൾ സിനിമയുടെ പേര് പറഞ്ഞപ്പോൾ ഞാൻ ആലോചിച്ചത് ആ രണ്ടുവാക്കുകളെക്കുറിച്ചാണ്. ജീവിതത്തിൽ നമ്മൾ എത്രയോ വട്ടം ഒറ്റയ്‌ക്കൊറ്റയ്ക്ക് ആ വാക്കുകൾ കേട്ടിരിക്കുന്നു. പക്ഷേ ‘എന്നും’ എന്ന വാക്കിനൊപ്പം ‘എപ്പോഴും’ എന്ന വാക്ക് ചേർന്ന് ഒറ്റവാക്കാകുന്നത് ഞാൻ ആദ്യമായി കാണുകയായിരുന്നു. രണ്ടുവാക്കുകളും ‘അനശ്വരത'(immortaltiy)യെ സൂചിപ്പിക്കുന്നവയാണ്. അവസാനിക്കാത്ത എന്തോ ഒന്നിനെക്കുറിച്ചുള്ള ഓർമ. ‘എന്നി’നൊപ്പം ‘എപ്പോഴും’ എന്നുകൂടി ചേർത്തുകൊണ്ട് ആ അനശ്വരതയെ ഇരട്ടിയാക്കാൻ സത്യനങ്കിളിനെ പോലൊരാൾക്ക് മാത്രമേ കഴിയൂ. എന്നും എപ്പോഴും നിലനില്കുന്ന ചിലത് മാത്രമാണ് ഈ ഭൂമിയിലുള്ളത്. സ്‌നേഹം, നന്മ, ദയ തുടങ്ങി അപൂർവം ചിലത് മാത്രം. മനുഷ്യവംശം ഇല്ലാതായാലും ബാക്കിയാകുന്നവയാണത്. ഈ സിനിമ എന്നും എപ്പോഴും അവശേഷിക്കുന്ന അങ്ങനെയുള്ള ചിലതിനെക്കുറിച്ചുള്ളതാണ്. ‘എന്നും എപ്പോഴും മലയാളികളുടെ മനസ്സിൽ മോഹൻലാലും മഞ്ജുവാര്യരും ഉണ്ടാകുമെന്നതുകൊണ്ടാണ് ഇങ്ങനെയൊരു പേരെന്ന്’ സത്യനങ്കിൾ പറയുന്നു. അങ്ങനെ പറയുന്നത് അദ്ദേഹത്തിന്റെ നന്മ. എനിക്കിത് എന്റെ ജീവിതത്തിൽ ഇനിയുള്ള കാലം അല്ലെങ്കിൽ എന്നും എപ്പോഴും ബാക്കിയാകുന്ന ചില നല്ല നിമിഷങ്ങളുടെ ഓർമയാണ്. മാർച്ച് 27ന് നമ്മൾ തീയറ്ററുകളിൽ കാണുംവരെ ഈ സിനിമ എനിക്ക് നല്കിയ ചില നന്മകളെക്കുറിച്ച് കുറിക്കുകയാണ് ഞാൻ…..ഒപ്പമുണ്ടാകുമെന്ന വിശ്വാസത്തോടെ,

എന്നും,എപ്പോഴും

നിങ്ങളുടെ മഞ്ജുവാര്യർ