മിലിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

ട്രാഫിക്' എന്ന ചിത്രത്തിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മിലി'. അമലാ പോളും നിവിൻ പോളിയുമാണ് ചിത്രത്തിലെ നായികാ നായകന്മാർ.
 | 
മിലിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

 

കൊച്ചി: ട്രാഫിക്’ എന്ന ചിത്രത്തിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മിലി’. അമലാ പോളും നിവിൻ പോളിയുമാണ് ചിത്രത്തിലെ നായികാ നായകന്മാർ. ഓർഡിനറി ഫിലിംസിൻറെ ബാനറിൽ സതീശ്, ഡോക്ടർ അവിനാശ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സായ്കുമാർ, അമോൽ പലേക്കർ, ഇടവേള ബാബു, ഷംന കാസിം, സനുഷ, സിജാ റോസ് ജോർജ്, ബിന്ദു പണിക്കർ, വനിത കൃഷ്ണചന്ദ്രൻ, പ്രവീണ, അഞ്ജു അരവിന്ദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. എഡിറ്റർ മഹേഷ് നാരായണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിസംബർ 19ന് ‘മിലി’ തിയേറ്ററുകളിലെത്തും.

ട്രെയ്‌ലർ കാണാം.