മിലിയിൽ മിൻമിനി പാടുന്നു

തെന്നിന്ത്യൻ സിനിമാ ലോകത്തിന് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് മിൻമിനി. കുറച്ചു നാളായി സിനിമാ പിന്നണി ഗാനരംഗത്ത് നിന്ന് അകലം പാലിച്ചു നിൽക്കുകയായിരുന്ന മിൻമിനി ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ച് വരികയാണ്. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമായ മിലിക്ക് വേണ്ടിയാണ് മിൻമിനി പാടുന്നത്.
 | 

മിലിയിൽ മിൻമിനി പാടുന്നു
തെന്നിന്ത്യൻ സിനിമാ ലോകത്തിന് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് മിൻമിനി. കുറച്ചു നാളായി സിനിമാ പിന്നണി ഗാനരംഗത്ത് നിന്ന് അകലം പാലിച്ചു നിൽക്കുകയായിരുന്ന മിൻമിനി ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ച് വരികയാണ്. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമായ മിലിക്ക് വേണ്ടിയാണ് മിൻമിനി പാടുന്നത്. ചിത്രത്തിന്റെ സംഗീതസംവിധായകൻ ഗോപിസുന്ദറാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. മിൻമിനിയും ഗോപിസുന്ദറും നിൽക്കുന്ന ചിത്രവും എഫ്.ബിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ട്രാഫിക്ക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് മിലി. നിവിൻ പോളി, അമലാ പോൾ, കസ്തൂരി, ഷംന കാസിം, സായ്കുമാർ, അമോൽ പലേക്കർ, ഇടവേള ബാബു, സനുഷ, സിജാ റോസ് ജോർജ്, കാർത്തിക, അഞ്ജലി ഉപാസന, ദേവി അജിത്, ബിന്ദു പണിക്കർ, റിയ സൈറ, വനിത കൃഷ്ണചന്ദ്രൻ, പ്രവീണ, മീരാ അനിൽ, അഞ്ജു അരവിന്ദ്, ബേബി അമ്മു തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനിയിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗോപിസുന്ദറെ കൂടാതെ ഷാൻ റഹ്മാനും ചിത്രത്തിലെ രണ്ട് ഗാനങ്ങൾക്ക് ഈണം പകരുന്നുണ്ട്.  ഓർഡിനറി ഫിലിംസിന്റെ ബാനറിൽ സതീഷ്, ഡോക്ടർ അവിനാഷ് ഉണ്ണിത്താൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഡിസംബർ 19 ന് തിയേറ്ററുകളിലെത്തും.