ബേസില്‍ ജോസഫിന്റെ ടോവീനോ നായകനാകുന്ന സിനിമയില്‍ നായികയെ വേണം; വിശദാംശങ്ങള്‍

ടോവീനോയെ നായകനാക്കി ബേസില് ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് നായികയെ വേണം
 | 
ബേസില്‍ ജോസഫിന്റെ ടോവീനോ നായകനാകുന്ന സിനിമയില്‍ നായികയെ വേണം; വിശദാംശങ്ങള്‍

കൊച്ചി: ടോവീനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് നായികയെ വേണം. ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിലേക്കാണ് നായികയെ തേടുന്നത്. ആയോധന കലകള്‍ അഭ്യസിച്ചിട്ടുള്ള 20നും 28നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് അപേക്ഷിക്കേണ്ടത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്‍ട്രോ വീഡിയോയും ഫോട്ടോയും സഹിതം minnalmuralicasting@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഓഗസ്റ്റ് ഒന്നാം തിയതിക്കു മുമ്പ് അയക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. കല്‍ക്കിയാണ് ടോവീനോയുടെ അടുത്ത റിലീസ്. ഓഗസ്റ്റ് 8ന് ചിത്രം പുറത്തിറങ്ങും. ഇതു കൂടാതെ മറ്റ് എട്ട് ചിത്രങ്ങള്‍ കൂടി ടോവീനോയുടേതായി ഈ വര്‍ഷം പുറത്തിറങ്ങും.

Tovino Thomas & Basil Joseph #Next

Posted by Fraction Casting Consultants on Thursday, July 11, 2019