മമ്മൂട്ടിയുടെ സഹോദരീ പുത്രൻ നായകനാകുന്ന മിത്രം 17 ന്

സൂപ്പർ സ്റ്റാർ കുടുംബത്തിൽ നിന്ന് ഒരു അംഗം കൂടി വരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
 | 

മമ്മൂട്ടിയുടെ സഹോദരീ പുത്രൻ നായകനാകുന്ന മിത്രം 17 ന്

കൊച്ചി: സൂപ്പർ സ്റ്റാർ കുടുംബത്തിൽ നിന്ന് ഒരു അംഗം കൂടി വരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്‌കർ സൗദാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ജെസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രത്തിൽ അഷ്‌കർ സൗദാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. മീരയായി ഗൗരീകൃഷ്ണയും ജെനിയായി സൂര്യകിരണും നായികാ കഥാപാത്രമായി വേഷമിടും.

മമ്മൂട്ടിയുടെ സഹോദരീ പുത്രൻ നായകനാകുന്ന മിത്രം 17 ന്

തിലകേശ്വരി മൂവീസിന്റെ ബാനറിൽ ഷീല കുര്യൻ നിർമ്മിക്കുന്ന ‘മിത്ര’ത്തിൽ വിജയ്‌മേനോൻ, ദേവൻ, ആർ.കെ. രാജേഷ്, ഗീതാവിജയൻ, തൃശൂർ എൽസി തുടങ്ങിയവരും വേഷമിടും. രണ്ടു കാലഘട്ടത്തിലൂടെ കഥ പറയുന്ന ചിത്രത്തിൽ സിദ്ദു, മാധവൻ എന്നീ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളായാണ് അഷ്‌കർ അവതരിപ്പിക്കുന്നത്. പത്രപ്രവർത്തകനായ സിദ്ദു, തന്റെ സ്വപ്‌നത്തിൽ ദൃശ്യമായ കാഴ്ചകളിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ തിരിച്ചറിയുന്ന ചില യാഥാർത്ഥ്യങ്ങളാണ് ‘മിത്ര’ത്തിൽ സംവിധായകൻ ദൃശ്യവൽക്കരിക്കുന്നത.്

ഒക്ടോബർ 17 ന് ചിത്രം തിയേറ്ററുകളിലെത്തും