മോഹൻലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

മോഹൻലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെ മോഹൻലാലാണ് ചിത്രം പുറത്തുവിട്ടത്. മോഹൻലാലും മഞ്ജുവിനുമൊപ്പം സത്യൻ അന്തിക്കാടും ഫസ്റ്റ്ലുക്കിലുണ്ട്.
 | 
മോഹൻലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി

 

കൊച്ചി: മോഹൻലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെ മോഹൻലാലാണ് ചിത്രം പുറത്തുവിട്ടത്. മോഹൻലാലും മഞ്ജുവിനുമൊപ്പം സത്യൻ അന്തിക്കാടും ഫസ്റ്റ്‌ലുക്കിലുണ്ട്.

ഒക്ടോബർ 31-ന് ആരംഭിച്ച സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. മോഹൻലാലും മഞ്ജുവാര്യരും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രഞ്ജൻ പ്രമോദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അച്ചുവിന്റെ അമ്മയ്ക്ക് ശേഷം സത്യനും രഞ്ജനും ഒന്നിക്കുന്ന ചിത്രമാണിത്. ആശിർവാദ് സിനിമയുടെ ബാനറിയിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.