മോഡിയെ പ്രശംസിച്ച് മോഹൻലാൽ

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യാപകദിനത്തിലെ പ്രസംഗത്തെ പ്രശംസിച്ച് മോഹൻലാൽ. ഒരു വിദ്യാർത്ഥിയോടുള്ള മോഡിയുടെ മറുപടിയെയാണ് ലാൽ തന്റെ ബ്ലോഗിലൂടെ പ്രശംസിച്ചത്. എന്നെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് താങ്കൾ കരുതിയിരുന്നോയെന്ന ചോദ്യത്തിന് മോഡി നൽകിയ മറുപടി ഇങ്ങനെയാണ് ''ആരെങ്കിലും ആവാനല്ല, എന്തെങ്കിലും ആത്മാർത്ഥമായി ചെയ്യാനാണ് സ്വപ്നം കാണേണ്ടത്''. വരും തലമുറക്ക് കൈമാറാവുന്ന ഏറ്റവും നല്ല സന്ദേശവും ഉപദേശവുമാണ് മോഡി നൽകിയതെന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു.
 | 

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യാപകദിനത്തിലെ പ്രസംഗത്തെ പ്രശംസിച്ച് മോഹൻലാൽ. ഒരു വിദ്യാർത്ഥിയോടുള്ള മോഡിയുടെ മറുപടിയെയാണ് ലാൽ തന്റെ ബ്ലോഗിലൂടെ പ്രശംസിച്ചത്. എന്നെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് താങ്കൾ കരുതിയിരുന്നോയെന്ന ചോദ്യത്തിന് മോഡി നൽകിയ മറുപടി ഇങ്ങനെയാണ് ”ആരെങ്കിലും ആവാനല്ല, എന്തെങ്കിലും ആത്മാർത്ഥമായി ചെയ്യാനാണ് സ്വപ്‌നം കാണേണ്ടത്”. വരും തലമുറക്ക് കൈമാറാവുന്ന ഏറ്റവും നല്ല സന്ദേശവും ഉപദേശവുമാണ് മോഡി നൽകിയതെന്നും ലാൽ ബ്ലോഗിൽ കുറിച്ചു.

അത് ഒരുപാട് മാനങ്ങളുള്ള മറുപടിയാണ്. നോക്കി നിൽക്കേ വളരുകയും ആരെങ്കിലും ആവാൻ എന്തും ചെയ്യുകയും ചെയ്യുന്ന സംസ്‌കാരം ഉൾക്കൊള്ളാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന തലമുറയ്ക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഉപദേശമായി തനിക്ക് അതിനെ തോന്നിയെന്ന് മോഹൻലാൽ കുറിക്കുന്നു. പെട്ടെന്ന് ഒന്നുമാവാതെ,ആരുമാവാതെ, അറിയപ്പെടാതെ ഒരു ദരിദ്ര ഗ്രാമീണ ബാലനായി സ്വപ്‌നം കണ്ട് വളർന്ന ഒരാൾക്ക് മാത്രം പറയാൻ സാധിക്കുന്ന മറുപടിയാണതെന്നും ലാൽ പറയുന്നു.

തൊഴിൽ എന്ന സംസ്‌കാരം, സത്യസന്ധത എന്ന സൗന്ദര്യം എന്ന തലക്കെട്ടാണ് കുറിപ്പിന് നൽകിയിരിക്കുന്നത്. കേരളത്തിലെ റോഡുകൾ മാടുകൾക്ക് പോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയിലായതിന് കാരണം ആത്മാർത്ഥയില്ലാതെ ജോലി ചെയ്ത ചിലരാണെന്നും ലാൽ വിമർശിച്ചു. കഴിഞ്ഞ മുപ്പത്തിയാറു വർഷമായി തന്റെ തൊഴിൽ അഭിനയം മാത്രമാണെന്നും അതിൽ നൂറുശതമാനം ആത്മാർഥത പുലർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ലാൽ പറയുന്നു.