മോഹൻലാലിന്റെ ബ്ലോഗിന്റെ പ്രവർത്തനം പുനസ്ഥാപിച്ചു

നടൻ മോഹൻലാലിന്റെ ഔദ്യോഗിക ബ്ലോഗ് ദ കംപ്ലീറ്റ് ആക്ടറിന്റെ പ്രവർത്തനം പുനസ്ഥാപിച്ചു. ഇന്ന് രാവിലെയാണ് സൈബർ വാരിയേഴ്സ് എന്ന ഗ്രൂപ്പ് ബ്ലോഗ് ഹാക്ക് ചെയ്തത്. ബ്ലോഗ് തുറക്കുമ്പോൾ പാകിസ്ഥാന്റെ പാതകയും ഓപ്പറേഷൻ ഇന്ത്യ ഫ്രീ കാശ്മീർ എന്നാണ് എഴുതി കാണിച്ചിരുന്നത്. ഞങ്ങളുടെ ശക്തി ഞങ്ങളും കാണിക്കും എന്ന ശബ്ദ സന്ദേശവും ഹാക്കർമാർ നൽകിയിരുന്നു. മുസ്ലീംകൾ തീവ്രവാദികളല്ലയെന്ന സന്ദേശവും ഇന്ത്യൻ പ്രസിഡന്റിനുള്ള സന്ദേശം ബ്ലോഗിൽ നൽകിയിരുന്നു. കേന്ദ്രസർക്കാർ ഔദ്യോഗിക വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുകയാണ് ഇനി ലക്ഷ്യമെന്നും ഹാക്കർമാർ പറഞ്ഞു.
 | 

മോഹൻലാലിന്റെ ബ്ലോഗിന്റെ പ്രവർത്തനം പുനസ്ഥാപിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ ഔദ്യോഗിക ബ്ലോഗ് ദ കംപ്ലീറ്റ് ആക്ടറിന്റെ പ്രവർത്തനം പുനസ്ഥാപിച്ചു. ഇന്ന് രാവിലെയാണ് സൈബർ വാരിയേഴ്‌സ് എന്ന ഗ്രൂപ്പ് ബ്ലോഗ് ഹാക്ക് ചെയ്തത്. ബ്ലോഗ് തുറക്കുമ്പോൾ പാകിസ്ഥാന്റെ പാതകയും ഓപ്പറേഷൻ ഇന്ത്യ ഫ്രീ കാശ്മീർ എന്നാണ് എഴുതി കാണിച്ചിരുന്നത്. ഞങ്ങളുടെ ശക്തി ഞങ്ങളും കാണിക്കും എന്ന ശബ്ദ സന്ദേശവും ഹാക്കർമാർ നൽകിയിരുന്നു. മുസ്ലീംകൾ തീവ്രവാദികളല്ലയെന്ന സന്ദേശവും ഇന്ത്യൻ പ്രസിഡന്റിനുള്ള സന്ദേശം ബ്ലോഗിൽ നൽകിയിരുന്നു. കേന്ദ്രസർക്കാർ ഔദ്യോഗിക വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യുകയാണ് ഇനി ലക്ഷ്യമെന്നും ഹാക്കർമാർ പറഞ്ഞു.