‘ലാലിസ’വുമായി മോഹൻലാൽ

മോഹൻലാലിന്റെ നേതൃത്വത്തിലുള്ള സംഗീതബാൻഡായ ലാലിസം ലോഞ്ച് ചെയ്തു. കൊച്ചിയിലെ ജെ.ടി പാക്ക് ഓഡിറ്റോറിയത്തിൽ ഇന്നലെയായിരുന്നു ബാൻഡിന്റെ ലോഞ്ചിംഗ്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ പാട്ടുകളാണ് ലാലിസം ബാൻഡ് അവതരിപ്പിക്കുക. അടുത്ത ഫെബ്രുവരിയിലാണ് ബാൻഡിന്റെ ആദ്യ ഷോ.
 | 
‘ലാലിസ’വുമായി മോഹൻലാൽ


കൊച്ചി:
മോഹൻലാലിന്റെ നേതൃത്വത്തിലുള്ള സംഗീതബാൻഡായ ലാലിസം ലോഞ്ച് ചെയ്തു. കൊച്ചിയിലെ ജെ.ടി പാക്ക് ഓഡിറ്റോറിയത്തിൽ ഇന്നലെയായിരുന്നു ബാൻഡിന്റെ ലോഞ്ചിംഗ്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ പാട്ടുകളാണ് ലാലിസം ബാൻഡ് അവതരിപ്പിക്കുക. അടുത്ത ഫെബ്രുവരിയിലാണ് ബാൻഡിന്റെ ആദ്യ ഷോ.

രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരിപാടികളുമായാണ് ‘ലാലിസ’വുമായി മോഹൻലാലും സംഘവും ലോകമെങ്ങും സഞ്ചരിക്കുക. സംവിധായകരായ പ്രിയദർശൻ, ടി.കെ. രാജീവ് കുമാർ എന്നിവർ ബാൻഡിന്റെ ദൃശ്യവിഭാഗമൊരുക്കും. സംഗീത സംവിധായകൻ രതീഷ് വേഗയും സംഘവുമാണ് മോഹൻലാലിന്റെ ബാൻഡിലെ അംഗങ്ങൾ. രതീഷ് വേഗയുടെ സഹായിയായ കിച്ചു, അഭിഷേക്, ബ്രൂസ്, നിഖിൽ വിനു, അങ്കിത എന്നിവരും ബാൻഡിലുണ്ട്.

വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്‌