രണ്ടാമൂഴം സിനിമയാകുന്നു; ഇന്ത്യൻ താരപ്രതിഭകൾ ഒന്നിക്കുന്നു

എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തിൽ ഇന്ത്യൻ ചലച്ചിത്രലോകത്തെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. രണ്ടു ഭാഗങ്ങളായി ഇറങ്ങുന്ന സിനിമയിൽ ഭീമനായി മോഹൻലാലും ഭീഷ്മരായി അമിതാഭ് ബച്ചനും ദ്രൗപദിയായി ഐശ്വര്യാ റായിയും അർജ്ജുനനായി വിക്രമും അഭിനയിക്കുന്നു. തെലുങ്ക് താരം നാഗാർജ്ജുനയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രമുഖ പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ.ആർ റഹ്മാൻ സംഗീതം നൽകും. കെ.യു മോഹനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സാബു സിറിൽ കലാസംവിധാനവും നിർവഹിക്കും.
 | 

രണ്ടാമൂഴം സിനിമയാകുന്നു; ഇന്ത്യൻ താരപ്രതിഭകൾ ഒന്നിക്കുന്നു
തിരുവനന്തപുരം: എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തിൽ ഇന്ത്യൻ ചലച്ചിത്രലോകത്തെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. രണ്ടു ഭാഗങ്ങളായി ഇറങ്ങുന്ന സിനിമയിൽ ഭീമനായി മോഹൻലാലും ഭീഷ്മരായി അമിതാഭ് ബച്ചനും ദ്രൗപദിയായി ഐശ്വര്യാ റായിയും അർജ്ജുനനായി വിക്രമും അഭിനയിക്കുന്നു. തെലുങ്ക് താരം നാഗാർജ്ജുനയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രമുഖ പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ.ആർ റഹ്മാൻ സംഗീതം നൽകും. കെ.യു മോഹനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സാബു സിറിൽ കലാസംവിധാനവും നിർവഹിക്കും.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉൾപ്പടെ വിവിധ ഭാഷകളിലായി രണ്ട് ചിത്രമാണ് നിർമ്മിക്കുന്നത്. ആദ്യ ഭാഗത്തിൽ പാണ്ഡവരുടെയും കൗരവരുടെയും ബാല്യകാലവും രണ്ടാം ഭാഗത്തിൽ യൗവ്വന കാലം മുതലുള്ള സംഭവങ്ങളും ചിത്രീകരിക്കും. ആദ്യ ചിത്രം റിലീസ് ചെയ്ത് 41 ദിവസം കഴിഞ്ഞാണ് രണ്ടാം ഭാഗം റിലീസ് ചെയ്യുക. 250 കോടിയോളം രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത ഓഗസ്റ്റിൽ ആരംഭിക്കും.