വേശ്യാലയം വേണമെന്ന് പറഞ്ഞിട്ടില്ലെന്ന് നവ്യ നായർ

സ്ത്രീപീഡനങ്ങൾ തടയാൻ വേശ്യാലയം വരണമെന്ന് താൻ പറഞ്ഞതായി വിവാദം ഉയർത്തിയവർക്കായി വിശദീകരണവുമായി നവ്യനായർ. താൻ അങ്ങനെയല്ല പറഞ്ഞത്. പറയുന്ന കാര്യങ്ങളെ മുഴുവനായി ഗ്രഹിക്കാതെ എഴുതിയ മാധ്യമത്തോട് സങ്കടമുണ്ടെന്നും നവ്യാ നായർ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നവ്യയുടെ വിശദീകരണം.
 | 

വേശ്യാലയം വേണമെന്ന് പറഞ്ഞിട്ടില്ലെന്ന് നവ്യ നായർ
കൊച്ചി: സ്ത്രീപീഡനങ്ങൾ തടയാൻ വേശ്യാലയം വരണമെന്ന് താൻ പറഞ്ഞതായി വിവാദം ഉയർത്തിയവർക്കായി വിശദീകരണവുമായി നവ്യനായർ. താൻ അങ്ങനെയല്ല പറഞ്ഞത്. പറയുന്ന കാര്യങ്ങളെ മുഴുവനായി ഗ്രഹിക്കാതെ എഴുതിയ മാധ്യമത്തോട് സങ്കടമുണ്ടെന്നും നവ്യാ നായർ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നവ്യയുടെ വിശദീകരണം.

‘നമ്മുടെ നാട്ടിൽ സ്ത്രീ പീഡനങ്ങൾ പെരുകി വരുന്നു. പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നുമില്ല. ചിലർ പറയുന്നു വേശ്യാലയങ്ങൾ വന്നാൽ ഇതിന് മാറ്റം വരുമെന്ന്. നമ്മുടെ ഗവൺമെന്റ് ഇതിനെക്കുറിച്ച് ആലോചിച്ച് വിദഗ്ധാഭിപ്രായം തേടി, നമ്മുടെ സംസ്‌കാരത്തിനും സാഹചര്യത്തിനും ചേരുന്നു എങ്കിൽ അങ്ങനെ ഒരു തീരുമാനം എടുക്കുക. ഇതാണ് താൻ പറഞ്ഞതെന്നും നവ്യ പറയുന്നു.

സ്ത്രീകളുടെ വസ്ത്രധാരണകാര്യത്തിൽ അത് എല്ലാവരുടേയും സ്വാതന്ത്ര്യമാണ്, എങ്കിലും സാഹചര്യത്തിനും ശരീരത്തിനും യോജിച്ച വസ്ത്രങ്ങൾ ധരിക്കുക എന്നാണ് ഞാൻ കരുതുന്നത്. ഇതാണ് ഞാൻ പറഞ്ഞ അഭിപ്രായം. ഇതിൽ തെറ്റുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തയ്യാറാണ്. ഒരു വിവാദത്തിനും തനിക്ക് താത്പര്യമില്ലെന്നും നവ്യ പറയുന്നു.