നയൻസിന് മാലദ്വീപിൽ 30-ാം പിറന്നാൾ

തെന്നിന്ത്യൻ താരറാണി നയൻതാരയ്ക്ക് മുപ്പത് വയസ്. അടുത്ത കൂട്ടുകാർക്കൊപ്പം മാലിദ്വീപിലാണ് താരത്തിന്റെ പിറന്നാൾ ആഘോഷം. അതീവ രഹസ്യമായാണ് നയൻസിന്റെ പിറന്നാളാഘോഷം കൂട്ടുകാർ ഒരുക്കിയത്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വഴിയാണ് നയൻതാരയെ മാലിയിലെത്തിച്ചു. കോളിവുഡിൽ നിന്നു പല പ്രമുഖ നടന്മാരും നടിമാരും പിറന്നാൾ ആശംസകൾ നേർന്നു. താരത്തിന്റെ മുൻകാമുകൻ ചിമ്പു ആശംസ ട്വീറ്റ് ചെയ്തു.
 | 
നയൻസിന് മാലദ്വീപിൽ 30-ാം പിറന്നാൾ


ചെന്നൈ:
തെന്നിന്ത്യൻ താരറാണി നയൻതാരയ്ക്ക് മുപ്പത് വയസ്. അടുത്ത കൂട്ടുകാർക്കൊപ്പം മാലിദ്വീപിലാണ് താരത്തിന്റെ പിറന്നാൾ ആഘോഷം. അതീവ രഹസ്യമായാണ് നയൻസിന്റെ പിറന്നാളാഘോഷം കൂട്ടുകാർ ഒരുക്കിയത്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വഴിയാണ് നയൻതാരയെ മാലിയിലെത്തിച്ചു. കോളിവുഡിൽ നിന്നു പല പ്രമുഖ നടന്മാരും നടിമാരും പിറന്നാൾ ആശംസകൾ നേർന്നു. താരത്തിന്റെ മുൻകാമുകൻ ചിമ്പു ആശംസ ട്വീറ്റ് ചെയ്തു.

തിരുവല്ല സ്വദേശിയായ ഡയനായാണ് അഭ്രപാളിയിലെത്തിയപ്പോൾ നയൻതാരയായാത്. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെയായിരുന്ന ആദ്യ സിനിമ. പിന്നീട് തമിഴിലെയും തെലുങ്കിലേയും മുൻനിര നായികയായി മാറി. 2010-ൽ സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാർഡിന് ശേഷം മലയാളത്തിൽനിന്ന് വിട്ട് നിൽക്കുകയാണ്. മമ്മൂട്ടി നായകനാകുന്ന ഭാസ്‌ക്കർ ദി റാസ്‌ക്കൽ എന്ന ചിത്രത്തിൽ നയൻതാര അഭിനയിക്കുമെന്നും വാർത്തയുണ്ട്.