ആൺതുണ പെണ്ണിന് തലവേദന: നീനാ കുറുപ്പ്

ആൺതുണ പെണ്ണിന് തലവേദനയാണെന്നും ഭർത്താവ് എന്ന് പറയുന്നത് ഒരുപാട് ഡിമാന്റ്സുള്ള വ്യക്തിയാണെന്നും സീരിയൽ താരം നീനാ കുറുപ്പ്. ആണുങ്ങൾ വിചാരിക്കുന്നത് തനിക്കായി കാര്യങ്ങൾ ചെയ്യാൻ നിയോഗിക്കപ്പെട്ടവളാണ് ഭാര്യയെന്നാണ്. ഗൃഹലക്ഷ്മി മാഗസിന് നൽകിയ അഭിമുഖത്തിലാണ് നീന ഇക്കാര്യം പറഞ്ഞത്. ഭർത്താവ് ആഗ്രഹിക്കുന്ന പലകാര്യങ്ങളും ഇന്ന് തിരക്ക് കാരണം സ്ത്രീകൾക്ക് ഭംഗിയായി നിറവേറ്റാൻ പറ്റുന്നില്ല. എന്നാൽ അത് മനസിലാക്കാതെ ഭാര്യയെ ഇവർ നോവിച്ചു കൊണ്ടിരിക്കുമെന്നും അവർ പറഞ്ഞു.
 | 
ആൺതുണ പെണ്ണിന് തലവേദന: നീനാ കുറുപ്പ്


കൊച്ചി:
ആൺതുണ പെണ്ണിന് തലവേദനയാണെന്നും ഭർത്താവ് എന്ന് പറയുന്നത് ഒരുപാട് ഡിമാന്റ്‌സുള്ള വ്യക്തിയാണെന്നും സീരിയൽ താരം നീനാ കുറുപ്പ്. ആണുങ്ങൾ വിചാരിക്കുന്നത് തനിക്കായി കാര്യങ്ങൾ ചെയ്യാൻ നിയോഗിക്കപ്പെട്ടവളാണ് ഭാര്യയെന്നാണ്. ഗൃഹലക്ഷ്മി മാഗസിന് നൽകിയ അഭിമുഖത്തിലാണ് നീന ഇക്കാര്യം പറഞ്ഞത്. ഭർത്താവ് ആഗ്രഹിക്കുന്ന പലകാര്യങ്ങളും ഇന്ന് തിരക്ക് കാരണം സ്ത്രീകൾക്ക് ഭംഗിയായി നിറവേറ്റാൻ പറ്റുന്നില്ല. എന്നാൽ അത് മനസിലാക്കാതെ ഭാര്യയെ ഇവർ നോവിച്ചു കൊണ്ടിരിക്കുമെന്നും അവർ പറഞ്ഞു.

സിനിമാ രംഗത്ത് നിരവധി സൗഹൃദങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ അവയൊന്നും ആത്മാർത്ഥയുള്ളവയായിരുന്നില്ലെന്നും നീന പറഞ്ഞു. വഞ്ചിക്കപ്പെടുകയാണെന്ന് തോന്നിയ നിമിഷം മുതൽ ആരുമായും സൗഹൃദമില്ലെന്നും നീന അഭിമുഖത്തിൽ പറഞ്ഞു.