നമിത പ്രമോദ് മുഖ്യ കഥാപാത്രമായി ‘നിര്‍ഭയ’ ഒരുങ്ങുന്നു; സംവിധാനം ഷാജി പാടൂര്‍

നമിത പ്രമോദ് മുഖ്യ കഥാപാത്രമാകുന്ന ചിത്രം 'നിര്ഭയ' ഒരുങ്ങുന്നു.
 | 
നമിത പ്രമോദ് മുഖ്യ കഥാപാത്രമായി ‘നിര്‍ഭയ’ ഒരുങ്ങുന്നു; സംവിധാനം ഷാജി പാടൂര്‍

കൊച്ചി: നമിത പ്രമോദ് മുഖ്യ കഥാപാത്രമാകുന്ന ചിത്രം ‘നിര്‍ഭയ’ ഒരുങ്ങുന്നു. അബ്രഹാമിന്റെ സന്തതികള്‍ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നിര്‍ഭയ. സര്‍വൈവല്‍ ത്രില്ലര്‍ ജനുസിലുള്ള ചിത്രം നമിത പ്രമോദിന് ലഭിക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമായിരിക്കും ചിത്രത്തിലേതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ നൈതികതയെ പ്രകോപനപരമായി പുനര്‍വായിക്കുകയാണ് ചിത്രമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. NO ACCIDENT IS ACCIDENTAL എന്ന ടാഗ് ലൈനുമായാണ് ചിത്രം പുറത്തിറങ്ങുന്നത്. സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളിയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രവീണ്‍ നാരായണനാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.