പ്രേമം 50 ദിവസം ഓടുമോ എന്നതില്‍ സംശയം: നിവിന്‍ പോളി

പ്രേമം സിനിമ 50 ദിവസം ഓടുമോ എന്ന കാര്യം സംശയമാണെന്ന് നടന് നിവിന് പോളി. പ്രേമത്തിന് സംഭവിച്ചത് മറ്റൊരു സിനിമക്കും സംഭവിക്കാതിരിക്കട്ടെയെന്നും നിവിന് പോളി പറഞ്ഞു. ഒരു വടക്കന് സെല്ഫിയുടെ നൂറാം ദിനാഘോഷ ചടങ്ങില് സംസാരിക്കുകയായിരുന്നു നിവിന്.
 | 

 

പ്രേമം 50 ദിവസം ഓടുമോ എന്നതില്‍ സംശയം: നിവിന്‍ പോളി

കൊച്ചി: പ്രേമം സിനിമ 50 ദിവസം ഓടുമോ എന്ന കാര്യം സംശയമാണെന്ന് നടന്‍ നിവിന്‍ പോളി. പ്രേമത്തിന് സംഭവിച്ചത് മറ്റൊരു സിനിമക്കും സംഭവിക്കാതിരിക്കട്ടെയെന്നും നിവിന്‍ പോളി പറഞ്ഞു. ഒരു വടക്കന്‍ സെല്‍ഫിയുടെ നൂറാം ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിവിന്‍.

അതേസമയം വ്യാജ പതിപ്പ് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. എഡിറ്റിങ് മുതല്‍ സെന്‍സറിങ് വരെയുള്ള ജോലികള്‍ ചെയ്തവരെയാണ് ചോദ്യം ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആന്റി പൈറസി സെല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജൂണ്‍ 11ന് റീലീസ് ചെയ്ത സിനിമ കേവലം 20 ദിവസത്തിനുള്ളില്‍ തന്നെ 20 കോടിയോളം രൂപ കളക്ട് ചെയ്തിരുന്നു. തീയേറ്ററുകളില്‍ ടിക്കറ്റ് ലഭിക്കാതെ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരുന്ന ചിത്രത്തിന്റെ എച്ച്ഡി ക്വാളിറ്റിയുള്ള വ്യാജനെത്തിയതാണ് സിനിമയ്ക്ക് വിനയായത്.