കലാഭവൻ ഷാജോൺ സിബി മലയിൽ ചിത്രത്തിൽ ഗാനമാലപിക്കുന്നു

കോമഡി താരമായി എത്തി വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കലാഭവൻ ഷാജോൺ ഗായകന്റെ കുപ്പായമണിയുകയാണ്. സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം ഞങ്ങളുടെ വീട്ടിലെ അതിഥികൾ എന്ന ചിത്രത്തിന് വേണ്ടിയാണ് ഷാജോൺ പാട്ടുപാടിയത്. ചിത്രത്തിനു വേണ്ടി ഷാജോൺ പാടിയ മായേ..മായേ എന്ന ഗാനം പുറത്തിറങ്ങി. രതീഷ് വേഗയാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.
 | 

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജയറാമും സിബിമലയിലും ഒന്നിക്കുന്ന ചിത്രമാണ് ഞങ്ങളുടെ വീട്ടിലെ അതിഥികൾ. ജയറാമിനെ കൂടാതെ പ്രിയാമണി, നരേൻ, ഇന്നസെന്റ്, ലെന, കലാഭവൻ ഷാജോൺ, ശ്രീരാഗ് നമ്പ്യാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കെ ഗിരീഷ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിക്കുന്ന ചിത്രം നവംബർ 6-ന് തീയേറ്ററിലെത്തും.