നീനയും സ്റ്റീവ് ലോപ്പസും ഉള്‍പ്പെടെ 15 സിനിമകള്‍ നാളെ ഓണ്‍ലൈനില്‍ റിലീസാകും; ചിത്രങ്ങള്‍ കാണാന്‍ റീല്‍മോങ്ക്.കോം

അടുത്തിറങ്ങിയ സിനിമകള് നിയമ വിധേയമായി ഓണ്ലൈനില് കാണാന് അവസരമൊരുക്കുന്ന സംവിധാനവുമായി ഒരു സംഘം സിനിമാ സ്നേഹികളായ യുവാക്കള്. കൊച്ചി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന റീല്മോങ്ക് എന്ന സ്റ്റാര്ട്ടപ്പ് കമ്പനിയാണ് ഓണ്ലൈന് സിനിമാ റിലീസിന് സൗകര്യമൊരുക്കുന്നത്. നിര്മാതാക്കള്ക്ക് സാമ്പത്തിക നേട്ടം ഉറപ്പുവരുത്തിക്കൊണ്ട് ഇന്ത്യയില് റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ മലയാള സിനിമകള് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്ക്ക് എത്തിക്കാനാണ് ഇവര് പദ്ധതിയിടുന്നത.് www.reelmonk.com എന്ന പ്ലാറ്റ്ഫോം നാളെ വൈകിട്ട് മുതല് പ്രവര്ത്തനമാരംഭിക്കും. ഒരു സിനിമയ്ക്ക് 180 രൂപ എന്ന നിരക്കിലാണ് പുതിയ സിനിമകള് റീല്മോങ്കിലൂടെ വീട്ടിലിരുന്ന് കാണാനാവുക. എച്ച്ഡി നിലവാരത്തില് കാണാന് നൂറു രൂപയാണ് ഒരു സിനിമക്ക് ചെലവാകുക.
 | 

നീനയും സ്റ്റീവ് ലോപ്പസും ഉള്‍പ്പെടെ 15 സിനിമകള്‍ നാളെ ഓണ്‍ലൈനില്‍ റിലീസാകും; ചിത്രങ്ങള്‍ കാണാന്‍ റീല്‍മോങ്ക്.കോം

കൊച്ചി: അടുത്തിറങ്ങിയ സിനിമകള്‍ നിയമ വിധേയമായി ഓണ്‍ലൈനില്‍ കാണാന്‍ അവസരമൊരുക്കുന്ന സംവിധാനവുമായി ഒരു സംഘം സിനിമാ സ്‌നേഹികളായ യുവാക്കള്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീല്‍മോങ്ക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഓണ്‍ലൈന്‍ സിനിമാ റിലീസിന് സൗകര്യമൊരുക്കുന്നത്. നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക നേട്ടം ഉറപ്പുവരുത്തിക്കൊണ്ട് ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ മലയാള സിനിമകള്‍ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ക്ക് എത്തിക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത.് www.reelmonk.com എന്ന പ്ലാറ്റ്‌ഫോം നാളെ വൈകിട്ട് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഒരു സിനിമയ്ക്ക് 180 രൂപ എന്ന നിരക്കിലാണ് പുതിയ സിനിമകള്‍ റീല്‍മോങ്കിലൂടെ വീട്ടിലിരുന്ന് കാണാനാവുക. എച്ച്ഡി നിലവാരത്തില്‍ കാണാന്‍ നൂറു രൂപയാണ് ഒരു സിനിമക്ക് ചെലവാകുക.

പ്രൊഡ്യൂസര്‍മാര്‍ക്ക് ഇനി മുതല്‍ ലോകമെമ്പാടുമുള്ള 25 ലക്ഷം ഇന്ത്യക്കാരുടെ മോണിറ്ററുകളിലൂടെ തങ്ങളുടെ സിനിമ പ്രൊമോട്ട് ചെയ്യാനുള്ള അവസരമാണ് റീല്‍മോങ്ക് ഒരുക്കുന്നതെന്ന് ഈ സംഘം പറയുന്നു. തങ്ങളുടെ സിനിമ എങ്ങനെ സ്വീകരിക്കപ്പെടുന്നുവെന്ന് സൈറ്റില്‍ തന്നെ നല്‍കിയിട്ടുള്ള സുതാര്യമായ ഡാഷ്‌ബോര്‍ഡിലൂടെ മനസ്സിലാക്കാനും അവര്‍ക്ക് കഴിയും.

കൊച്ചിയില്‍ നിന്നുള്ള 22കാരായ മൂന്ന് യുവാക്കളുടെ തലയിലുദിച്ച ആശയമാണ് സിന്‍കോസ് ലാബ്‌സിന്റെ സൃഷ്ടിയായ റീല്‍മോങ്ക്.കോം. ബ്ലെയ്‌സ് ക്രൗളി, വിവേക് പോള്‍, ഗൗതം വ്യാസ് എന്നിവരാണ് കോംഗ്ലോ വെഞ്ചേഴ്‌സ് പ്രൊമോട്ട് ചെയ്യുന്ന റീല്‍മോങ്കിന്റെ അണിയറ ശില്‍പികള്‍. ‘ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവു വിധത്തില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീന, രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ്, സലിംകുമാറിന്റെ കമ്പാര്‍ട്ട്‌മെന്റ് തുടങ്ങി 15 സിനിമകളുമായിട്ടാണ് സൈറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

നീനയും സ്റ്റീവ് ലോപ്പസും ഉള്‍പ്പെടെ 15 സിനിമകള്‍ നാളെ ഓണ്‍ലൈനില്‍ റിലീസാകും; ചിത്രങ്ങള്‍ കാണാന്‍ റീല്‍മോങ്ക്.കോം

നിയമപ്രകാരമുള്ള ലഭ്യത ഇല്ലാതെ വരുമ്പോഴാണ് പൈറസിയുണ്ടാകുന്നത്. വളരെ ന്യായമായ നിരക്കില്‍ സിനിമകള്‍ ലഭ്യമാകുമ്പോള്‍ പൈറസി ഒരു പരിധി വരെ നിയന്ത്രിക്കാനാകും, റീല്‍മോങ്ക്.കോം സിഇഒ ബ്ലെയ്‌സ് ക്രൗളി പറയുന്നു.

റീല്‍മോങ്കിന്റെ ഉദ്യമത്തെ സംവിധായകന്‍ ലാല്‍ ജോസ് സ്വാഗതം ചെയ്തു. ‘യൂറോപ്യന്‍ യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടിയ പല മലയാളികളും പറഞ്ഞത് കേരളത്തില്‍ സിനിമ റിലീസ് ചെയ്യുന്ന സമയത്തു തന്നെ അവിടെ റിലീസില്ലാത്തതും ഇന്റര്‍നെറ്റില്‍ നിയമാനുസൃതമായി സിനിമ കാണാനുള്ള അവസരമില്ലാത്തതും കൊണ്ടാണ് പൈറസിക്ക് പിന്നാലെ പോകുന്നതെന്നാണ്, ലാല്‍ ജോസ് ചൂണ്ടിക്കാണിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ലാല്‍ ജോസിന്റെ നീന എന്ന സിനിമ അമേരിക്ക, സൗദി അറേബ്യ തുടങ്ങി തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ റീല്‍മോങ്ക്.കോമിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ സിനിമാ വിതരണ സമ്പ്രദായത്തിന്റെ പ്രത്യേകതകള്‍ കാരണം ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം അത് കാണാനാഗ്രഹിച്ച മുഴുവനാളുകളിലും എത്തിക്കാനായില്ല. ടെലിവിഷന്‍ ചാനലുകളോ ഡിവിഡി വിതരണക്കാരോ അതില്‍ താല്‍പര്യം കാണിച്ചില്ലെങ്കിലും ഈ സിനിമയെപ്പറ്റി കേട്ടറിഞ്ഞ് ഒരുപാട് പേര്‍ സ്റ്റീവ് ലോപ്പസ് കാണാനാഗ്രഹിക്കുന്നുവെന്ന് ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഒരു ഡിജിറ്റല്‍ റിലീസിലൂടെ ഈ ചിത്രം ഒരിക്കല്‍ കൂടി അവതരിപ്പിക്കുകയാണ്. ഞാന്‍ സ്റ്റീവ് ലോപ്പസിന്റെ സംവിധായകന്‍ രാജീവ് രവി പറഞ്ഞു.

ഈ സംരംഭത്തിന്റെ മറ്റൊരു സാധ്യതയാണ് സംവിധായകന്‍ ജയരാജ് ചൂണ്ടിക്കാട്ടുന്നത്. ‘മികച്ച ഇതിവൃത്തങ്ങളുടെ വൈവിധ്യം കൊണ്ട് സമ്പമാണ് മലയാള സിനിമ. ആഗോളതലത്തില്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ മലയാള സിനിമയോടുള്ള താല്‍പര്യം ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അത്തരക്കാര്‍ക്ക് തങ്ങളുടെ ഇഷ്ടസിനിമ കാണാനുള്ള അവസരമാണ് റീല്‍മോങ്ക്.കോം നല്‍കുന്നത്. അതും സബ്‌ടൈറ്റിലോടു കൂടി,’ അദ്ദേഹം പറഞ്ഞു.