‘ഒന്നാം ലോക മഹായുദ്ധ’ത്തിന്റെ റിലീസിംഗ് ദിന കളക്ഷൻ ചന്ദ്രബോസിന്റെ കുടുംബത്തിന്

ഒന്നാം ലോക മഹായുദ്ധം' എന്ന ചിത്രത്തിന് റിലീസ് ദിവസം ലഭിക്കുന്ന കളക്ഷൻ ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകുമെന്ന് നിർമാതാവ് സജിൽസ് മജീദ് പറഞ്ഞു. സിനിമയുടെ വിഹിതമായി നിർമ്മാതാവിന് ലഭിക്കുന്ന തുകായാണ് നൽകുക. തൃശൂർ ശോഭി സിറ്റിയിലെ വിവാദ വ്യവസായി നിസാം കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ കുടുംബം വളരെ കഷ്ടതയിലാണെന്ന് കണ്ടിട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സജിൽസ് പറഞ്ഞു.
 | 

‘ഒന്നാം ലോക മഹായുദ്ധ’ത്തിന്റെ റിലീസിംഗ് ദിന കളക്ഷൻ ചന്ദ്രബോസിന്റെ കുടുംബത്തിന്
കൊച്ചി: ‘ഒന്നാം ലോക മഹായുദ്ധം’ എന്ന ചിത്രത്തിന് റിലീസ് ദിവസം ലഭിക്കുന്ന കളക്ഷൻ ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകുമെന്ന് നിർമാതാവ് സജിൽസ് മജീദ് പറഞ്ഞു. സിനിമയുടെ വിഹിതമായി നിർമ്മാതാവിന് ലഭിക്കുന്ന തുകായാണ് നൽകുക. തൃശൂർ ശോഭി സിറ്റിയിലെ വിവാദ വ്യവസായി നിസാം കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ കുടുംബം വളരെ കഷ്ടതയിലാണെന്ന് കണ്ടിട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സജിൽസ് പറഞ്ഞു.

അപർണ ഗോപിനാഥ്, ടൊവീനോ തോമസ്, ചെമ്പൻ വിനോദ്, ജോജു ജോർജ്, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഒന്നാം ലോകമഹായുദ്ധം നാളെയാണ് റിലീസ് ചെയ്യുന്നത്. മെഹ്ഹിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീവരുണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.