പുലിമുരുകന്‍ മരത്തില്‍ ഓടിക്കയറി മറിഞ്ഞതെങ്ങനെ? പീറ്റര്‍ ഹെയ്‌നിന്റെ വീഡിയോ കാണാം

മോഹന്ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ പുലിമുരുകന് സംഘട്ടന-ആക്ഷന് രംഗങ്ങളില് മികച്ച പ്രതികരണമാണ് നേടുന്നതെന്ന് പുറത്തുവരുന്ന റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. മധ്യവയസിലെത്തിയ താരം ആക്ഷന് രംഗങ്ങളില് സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്ന് വിവിധ റിവ്യൂകള് പറയുന്നു. എന്നാല് ഇതിന്റെ ക്രെഡിറ്റിന്റെ ഒരു പങ്ക് പീറ്റര് ഹെയ്ന് എന്ന ആക്ഷന് ഡയറക്ടര്ക്ക് കൂടി അവകാശപ്പെട്ടതാണ്.
 | 

പുലിമുരുകന്‍ മരത്തില്‍ ഓടിക്കയറി മറിഞ്ഞതെങ്ങനെ? പീറ്റര്‍ ഹെയ്‌നിന്റെ വീഡിയോ കാണാം

കൊച്ചി: മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ പുലിമുരുകന്‍ സംഘട്ടന-ആക്ഷന്‍ രംഗങ്ങളില്‍ മികച്ച പ്രതികരണമാണ് നേടുന്നതെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മധ്യവയസിലെത്തിയ താരം ആക്ഷന്‍ രംഗങ്ങളില്‍ സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്ന് വിവിധ റിവ്യൂകള്‍ പറയുന്നു. എന്നാല്‍ ഇതിന്റെ ക്രെഡിറ്റിന്റെ ഒരു പങ്ക് പീറ്റര്‍ ഹെയ്ന്‍ എന്ന ആക്ഷന്‍ ഡയറക്ടര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്.

ആക്ഷന്‍ രംഗങ്ങള്‍ മികവുറ്റതാക്കിയതിന് പിന്നിലെ രഹസ്യം വെളിവാക്കുന്ന വീഡിയോ പീറ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മരത്തിലേക്ക് ഓടിക്കയറുന്ന രംഗം എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു.

പ്രേക്ഷകര്‍ ചിത്രത്തെസ്വീകരിച്ചതിലുള്ള സന്തോഷവും ഹെയ്ന്‍ പ്രകടിപ്പിക്കുന്നു. സിനിമയില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി പറഞ്ഞ ഹെയ്ന്‍ ആക്ഷന്‍ രംഗങ്ങളുടെ പേരില്‍ തനിക്ക് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക നന്ദിയും പറയുന്നുണ്ട്.

വീഡിയോ കാണാം.