അൽഫോൺസ് പുത്രൻ തട്ടിപ്പ് പാർട്ടിയാണെന്ന് വിചാരിച്ചു: സായി പല്ലവി

പ്രേമത്തിലെ മലരാകാൻ തന്നെ സമീപിച്ച സംവിധായകൻ അൽഫോൺസ് പുത്രനെ ആദ്യം തട്ടിപ്പുകാരനെന്നാണ് വിചാരിച്ചതെന്ന് സായി പല്ലവി. താൻ മലരായതിന്റെ പിന്നിലെ കഥ സായി പല്ലവി പറയുന്നതിങ്ങനെയാണ്. അൽഫോൺസ് ഫേസ്ബുക്കിലൂടെ മെസേജ് അയച്ചപ്പോഴും വീട്ടിലേക്ക് വിളിച്ചപ്പോഴും ഞാൻ കരുതിയത് ആരോ പറ്റിക്കാൻ ചെയ്യുന്നതാണെന്നാണ്.
 | 
അൽഫോൺസ് പുത്രൻ തട്ടിപ്പ് പാർട്ടിയാണെന്ന് വിചാരിച്ചു: സായി പല്ലവി


കൊച്ചി:
പ്രേമത്തിലെ മലരാകാൻ തന്നെ സമീപിച്ച സംവിധായകൻ അൽഫോൺസ് പുത്രനെ ആദ്യം തട്ടിപ്പുകാരനെന്നാണ് വിചാരിച്ചതെന്ന് സായി പല്ലവി. താൻ മലരായതിന്റെ പിന്നിലെ കഥ സായി പല്ലവി പറയുന്നതിങ്ങനെയാണ്.

അൽഫോൺസ് ഫേസ്ബുക്കിലൂടെ മെസേജ് അയച്ചപ്പോഴും വീട്ടിലേക്ക് വിളിച്ചപ്പോഴും ഞാൻ കരുതിയത് ആരോ പറ്റിക്കാൻ ചെയ്യുന്നതാണെന്നാണ്. മെസേജ് ഒഴിവാക്കി ഗൂഗിളിൽ സെർച്ച് ചെയ്തപ്പോഴാണ് നേരത്തിന്റെ സംവിധായകനാണ് അൽഫോൺസ് എന്നു മനസിലായത്. അൽഫോൺസും കുറെ സുഹൃത്തുക്കളും വീട്ടിൽ കഥ പറയാൻ വരുമ്പോഴും താൻ കരുതിയത് ‘നേരത്തിന്റെ സംവിധായകനെ’ നേരിൽ കണ്ട് അഭിനന്ദിക്കാമെന്നാണ്. വിദേശത്ത് പഠിക്കുന്ന തനിക്ക് അഭിനയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അവധിക്കാലത്ത് ഷൂട്ടിങ് നടന്നു. ആളുകൾക്ക് സിനിമ ഒരു പാട് ഇഷ്ടമായി.അൽഫോൺസ് പുത്രൻ തട്ടിപ്പ് പാർട്ടിയാണെന്ന് വിചാരിച്ചു: സായി പല്ലവി

തന്റെ ട്രേഡ്മാർക്കായ മുഖക്കുരു മാറ്റാൻ ഒരു കാലത്ത് സായി പല്ലവി നന്നായി ശ്രമിച്ചിരുന്നത്രേ.

മുഖക്കുരു മാറ്റാൻ സകല വഴികളും നോക്കിയിട്ടുണ്ട്. ക്രീമുകളും മരുന്നുകളും എല്ലാം പുരട്ടി നോക്കി. പൊതുവെ ഞാൻ അങ്ങനെ സ്‌പൈസിയായ ഭക്ഷണം കഴിക്കാറില്ല. ജോർജിയയിലെ കാലാവസ്ഥ നല്ലതാണ്. എന്നിട്ടും മാറാത്തതെന്തെന്ന് ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ടെന്നും സായി പല്ലവി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുഖക്കുരു ഉള്ള നായികയെ ആർക്കെങ്കിലും ഇഷ്ടമാകുമോ എന്ന് കഥ പറയുന്ന സമയത്ത് അൽഫോൺസ് പുത്രനോട് ചോദിച്ചിരുന്നുവെന്നും സായി പറഞ്ഞു. സിനിമ ഇറങ്ങുമ്പോൾ സായി ഈ പരാതി പറയില്ലെന്നായിരുന്നു അൽഫോൺസിന്റെ മറുപടി. അതുപോലെ സംഭവിച്ചു. മുഖക്കുരുവിനെ ഓർത്ത് ആർക്കും അപകർഷതാ ബോധം വേണ്ടെന്നും അവർ പറഞ്ഞു.

താൻ ആരേയും പ്രണയിക്കുന്നില്ല. പുരാണത്തിലെ ഒരു കഥാപാത്രത്തോട് കുട്ടിക്കാലം മുതൽക്കേ എനിക്ക് പ്രണയം തോന്നിട്ടുണ്ട്. അഭിമന്യുവാണ് എന്റെ പ്രണയ നായകൻ. അഭിമന്യുവിനെപ്പോലെ ധീരനായ, സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളാണ് തന്റെ മനസ്സിലെ പുരുഷനെന്നും സായി പല്ലവി പറഞ്ഞു.

സായി പല്ലവിയുടെ വലിയ സ്വപ്‌നം

ഒരു നല്ല ഡോക്ടറാകണം. കുറച്ച് നല്ല സിനിമകളിൽ അഭിനയിക്കണം. ഇതൊക്കെയാണ് മോഹം. അമ്മ എപ്പോഴും പറയും നമുക്ക് മൊബൈൽ കാരവാൻ വാങ്ങണം. ആ വണ്ടിയിൽ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് പാവപ്പെട്ട രോഗികളെ ചികിത്സിക്കണം. എന്റെ ജീവിതത്തിൽ ഞാനൊന്നും പ്ലാൻ ചെയ്തിട്ടില്ല. അവസാന ദിവസം അപേക്ഷ അയച്ച് എം.ബി.ബി.എസ് പഠിക്കാൻ പോയതും അവധിക്കാലത്ത് കാത്തിരുന്നതു പോലൊരു കഥാപാത്രത്തെ കിട്ടിയതുമെല്ലാം.

അൽഫോൺസ് പുത്രൻ തട്ടിപ്പ് പാർട്ടിയാണെന്ന് വിചാരിച്ചു: സായി പല്ലവി

ഇനി അഭിനയിക്കരുതെന്ന് നിരവധി പേർ മെസേജ് അയച്ചുവെന്നും സായി പല്ലവി പറഞ്ഞു. ഇനി ഏതു സിനിമയിൽ അഭിനിയിച്ചാലും മലരമായി താരതമ്യപ്പെടുത്തും എന്നായിരുന്നു മെസേജിന്റെ ഉള്ളടക്കം. ഈ അവധിക്കാലത്ത് രണ്ടു മാസം കോയമ്പത്തൂരിലുണ്ട്. ഒരു നല്ല കഥകേട്ടുവെന്നും ചിലപ്പോൾ ആ സിനിമയിൽ അഭിനിയക്കുമെന്നും മലയാളികളുടെ മലർ പറഞ്ഞു.

മലരിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ; ആൽബം കാണാം