പ്രേമം വ്യാജപതിപ്പ്; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു

പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പുറത്തായ സംഭവത്തിൽ മുഖ്യ പ്രതിയെ തിരിച്ചറിഞ്ഞു. ആന്റി പൈറസി സെൽ എസ്.പി പ്രതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞതാണിക്കാര്യം. തന്നെ തിരിച്ചറിഞ്ഞതായി പ്രതിക്ക് അറിയാം. ശാസ്ത്രീയ പരിശോധനാഫലം വന്നാലുടൻ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 | 
പ്രേമം വ്യാജപതിപ്പ്; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു

 

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പുറത്തായ സംഭവത്തിൽ മുഖ്യ പ്രതിയെ തിരിച്ചറിഞ്ഞു. ആന്റി പൈറസി സെൽ എസ്.പി പ്രതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞതാണിക്കാര്യം. തന്നെ തിരിച്ചറിഞ്ഞതായി പ്രതിക്ക് അറിയാം. ശാസ്ത്രീയ പരിശോധനാഫലം വന്നാലുടൻ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രേമം സിനിമ ചോർന്നത് അണിയറ പ്രവർത്തകരിൽ നിന്നുതന്നെയാണെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. സെൻസർ കോപ്പിയുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത എഡിറ്ററെ തിരിച്ചറിഞ്ഞതായും സൂചനയുണ്ടായിരുന്നു.

ജൂൺ 22നാണ് ചിത്രം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത്. മേയ് 29ന് റീലീസ് ചെയ്ത് കേരളക്കരയാകെ തരംഗം സൃഷ്ടിച്ച പ്രേമം 20 ദിവസത്തിനുള്ളിൽ തന്നെ 20 കോടിയോളം രൂപ കളക്ട് ചെയ്തിരുന്നു. തിയേറ്ററുകളിൽ ടിക്കറ്റ് ലഭിക്കാതെ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരുന്ന ചിത്രത്തിന്റെ എച്ച്ഡി ക്വാളിറ്റിയുള്ള വ്യാജനെത്തിയതാണ് സിനിമയ്ക്ക് വിനയായത്.